Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസുകാര്‍ക്ക് സഹിക്കന്‍ പറ്റില്ല; പ്ലീഡര്‍ നിയമനത്തില്‍ കടുത്ത വിമര്‍ശനവുമായി ജിന്റോ ജോണ്‍

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ നിയമനങ്ങളിലെ വിവാദം ചൂടുപിടിക്കുന്നു. പ്ലീഡര്‍ നിയമനത്തിലെ വീഴ്ച സഹിക്കാന്‍ പറ്റില്ലെന്ന് യുവ നേതാവ് ജിന്റോ ജോണ്‍ തുറന്നു പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ സിപിഎം, സിപിഐ, സംഘപരിവാറുകാര്‍ എന്നിവര്‍ പ്ലീഡര്‍ പട്ടികയില്‍ ഇടംപിടിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിജയ് സര്‍ക്കാരില്‍ നിന്ന് ഏതുസമയവും രാജിവെച്ചേക്കാം; ടിവികെക്ക് തലവേദനയുമായി വിസികെ
വിജയ് സര്‍ക്കാരില്‍ നിന്ന് ഏതുസമയവും രാജിവെച്ചേക്കാം; ടിവികെക്ക് തലവേദനയുമായി വിസികെ

യൂത്ത് കോണ്‍ഗ്രസിലും കെഎസ് യുവിലും പ്രവര്‍ത്തിക്കുന്ന ഹൈക്കോടതിയില്‍ നിരവധി വര്‍ഷത്തെ പരിചയ സമ്പത്തുള്ളവരുണ്ട്. അവരൊക്കെ അവസരത്തിന് കാത്തിരിക്കുന്നവരാണ്. എല്ലാവരെയും തഴിഞ്ഞ് മറ്റുള്ളവരെ നിയമിക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. സീനിയര്‍ വക്കീലന്മാര്‍ക്ക് ജൂനിയര്‍ വക്കീലന്മാര്‍ക്ക് ദാനം കൊടുക്കാനുള്ള കുടുംബ സ്വത്തല്ല പ്ലീഡര്‍ നിയമനം എന്നും ജിന്റോ ജോണ്‍ തുറന്നടിച്ചു.

jinto john

ജിന്റോ ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ: ''എത്രപേര്‍ ഉണ്ടായിരുന്നു വിയര്‍ത്ത് പണിയെടുത്തവര്‍. തെരുവില്‍ പോരാടിയവര്‍. സര്‍വ്വ അധികാരങ്ങളില്‍ നിന്നും പത്ത് വര്‍ഷങ്ങള്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍. അതില്‍ നിന്ന് പോരായിരുന്നോ. മറ്റ് പാര്‍ട്ടികളില്‍ നിന്ന് മിടുക്കരെ തേടുന്ന ഇടപാടുകള്‍ ഇരിക്കുന്ന ഇടങ്ങളെ അപമാനിക്കലാണ്. കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരെ അപമാനിക്കലാണ്.

സുരേഷ് ഗോപി പറഞ്ഞു പറ്റിച്ചു; പണം തന്നില്ല, പുലിക്കളി സംഘങ്ങള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നു
സുരേഷ് ഗോപി പറഞ്ഞു പറ്റിച്ചു; പണം തന്നില്ല, പുലിക്കളി സംഘങ്ങള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നു

ഒരുപാട് അര്‍ഹരും മിടുക്കരും ഇന്നും ഇതിനകത്ത് ഉണ്ടെന്നേ. അവരെ അവഹേളിക്കരുത്. കൂട്ടത്തിലും കണ്മുന്നിലും ഉള്ളവരെ കാണാതെ ശുപാര്‍ശകളിലെ പ്രമുഖത മാത്രം കാണരുതേ. എല്ലാമറിയുന്നവര്‍ ചിലത് അറിയാതെ പോകുന്നത് ശ്രദ്ധക്കുറവ് കൊണ്ടാകാം. പക്ഷേ ശ്രദ്ധക്കുറവുകളുടെ തുടര്‍ച്ചകള്‍ ഉണ്ടായാല്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കള്‍ക്ക് അതെല്ലാം ആയുധമാകും.

ഞങ്ങളെപ്പോലുള്ളവര്‍ക്ക് എന്നും കോണ്‍ഗ്രസ് ആയിരിക്കണം. കോംപ്രമൈസുകള്‍ പോയിട്ട് കോംപ്രമൈസുകള്‍ ഉണ്ടെന്ന പൊതുജന തോന്നലുകള്‍ പോലും അതുകൊണ്ട് അസ്സഹനീയമാണ്. സങ്കടമുണ്ടാക്കല്ലേ പ്ലീസ്. എല്ലാവരും വലിയ അറിവ് ഉള്ളവരാകണമെന്നില്ല. പക്ഷേ ചെറിയ നീതി നിഷേധം പോലും മനസ്സിലാക്കാന്‍ ഏത് വ്യക്തിക്കും സാധിക്കും.

അന്‍സിബ മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ല; ടിനി ടോം കുരുങ്ങുമോ? നീന കുറുപ്പിന്റെയും മൊഴി എടുത്തു
അന്‍സിബ മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ല; ടിനി ടോം കുരുങ്ങുമോ? നീന കുറുപ്പിന്റെയും മൊഴി എടുത്തു

സര്‍ക്കാര്‍ പല കാര്യങ്ങളിലും പാരാജയമായത് കൊണ്ട് മാത്രല്ല, സാധാരണ മനുഷ്യരെ സാമാന്യബോധം ഇല്ലാത്തവരാക്കുന്ന രീതിയിലുള്ള ന്യായീകരണം കൊണ്ട് കൂടിയാണ് സിപിഎം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. മറ്റൊരര്‍ത്ഥത്തില്‍ തോന്ന്യാസങ്ങളുടെ ന്യായീകരണമാണ് പിണറായി സര്‍ക്കാരിനെ മനുഷ്യരില്‍ നിന്ന് കൂടുതല്‍ അകറ്റിയത്. എല്ലാമറിയാമെന്ന ധാര്‍ഷ്ട്യം മനുഷ്യരെ അകറ്റുകയേയുള്ളു.

തിരുത്തിയതിനാല്‍ വന്നുപോയതിന് ഉത്തരവാദിയെ തിരഞ്ഞ് വിചാരണ ചെയ്യേണ്ടതില്ല. തെറ്റ് തിരുത്തുന്നത് മാതൃകാപരവുമാണ്. അതുകൊണ്ട് ആത്മാഭിമാനം പണയം വച്ച് അന്തംകമ്മി നിലവാരത്തിലേക്ക് പോകാതെ നിഷ്‌കളങ്കപ്രവര്‍ത്തകര്‍ക്ക് നില്‍ക്കാന്‍ സാധിച്ചു. പക്ഷേ കൂട്ടുത്തരവാദിത്തം എന്നൊന്നുണ്ട്. വീണുപോകരുത്. ആര്‍പ്പ് വിളിച്ചവര്‍ കല്ലെറിയാതെയും ചേര്‍ത്തുപിടിച്ചവര്‍ ആട്ടിയോടിക്കാതെയും ഭരിക്കാനാകണം. മനുഷ്യരാണ് മനസ്സിലാകും, ചെറിയ മാറ്റം പോലും.

അധികാരം കിട്ടുമ്പോള്‍ ആര്‍ത്തുകൂടുന്നവരില്‍ പലരും കഴിഞ്ഞ പത്ത് വര്‍ഷക്കാലം കാരണഭൂതന്റെ വാഴ്ത്തുപ്പാട്ടുകാര്‍ ആയിരുന്നു. ചിലര്‍ പാതിസംഘി നിഷ്പക്ഷത തകര്‍ത്ത് അഭിനയിക്കുകയും ആയിരുന്നു. അവരല്ല ഞങ്ങള്‍ പ്രവര്‍ത്തകര്‍ ആയിരുന്നു മുദ്രാവാക്യത്തിനൊപ്പം നിന്നത്. തോറ്റപ്പോഴൊന്നും വേറെയിടം തേടിപ്പോകാത്തവരെ മറക്കല്ലേ.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+