കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവനേതാക്കളുടെ 'ഷോക്ക് ട്രീറ്റ്മെന്റ്' ഫലിക്കുന്നു... പാർട്ടി പറഞ്ഞാൽ മാറിനിൽക്കാമെന്ന് പിജെ കുര്യൻ

പിജെ കുര്യന് വീണ്ടും സീറ്റ് നൽകാനുള്ള നീക്കത്തിനെതിരെ യുവനേതാക്കൾ ഒന്നടങ്കം രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

Google Oneindia Malayalam News

കൊച്ചി: യുവനേതാക്കൾ കലാപക്കൊടി ഉയർത്തിയ സാഹചര്യത്തിൽ പാർട്ടി പറഞ്ഞാൽ രാജ്യസഭ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാമെന്ന് പിജെ കുര്യൻ. യുവാക്കളുടെ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്ന താൻ, അവരുടെ അവസരത്തിന് തടസമല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പിൽ പിജെ കുര്യന് വീണ്ടും സീറ്റ് നൽകാനുള്ള നീക്കത്തിനെതിരെ യുവനേതാക്കൾ ഒന്നടങ്കം രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് കോൺഗ്രസിലെ യുവനേതാക്കൾ മാറ്റം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. നേതൃത്വത്തിലും പാർലമെന്ററി സ്ഥാനങ്ങളിലും കാലോചിതമായ മാറ്റം വേണമെന്നായിരുന്നു വിടി ബൽറാം, ഷാഫി പറമ്പിൽ, റോജി ജോൺ, ഹൈബി ഈഡൻ, തുടങ്ങിയ യുവനേതാക്കളുടെ ആവശ്യം. ഒഴിവ് വരുന്ന രാജ്യസഭ സീറ്റിൽ വർഷങ്ങളായി എംപി സ്ഥാനത്തിരിക്കുന്ന പിജെ കുര്യനെ വീണ്ടും മത്സരിപ്പിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

 ഫേസ്ബുക്ക് പോസ്റ്റുകൾ...

ഫേസ്ബുക്ക് പോസ്റ്റുകൾ...

ആറ് തവണ ലോക്സഭാംഗവും മൂന്ന് തവണ രാജ്യസഭാംഗവുമായ പിജെ കുര്യൻ, യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ, കെപിസിസി പ്രസിഡന്റ് തുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് യുവതുർക്കികൾ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. വരുന്ന രാജ്യസഭ തിരഞ്ഞെടുപ്പിലും, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പുന:സംഘടനയിലും പുതുമുഖങ്ങൾക്ക് അവസരം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞദിവസം വിടി ബൽറാം എംഎൽഎയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്. കോൺഗ്രസിൽ ഒരു മാറ്റത്തിന് സമയമായെന്ന് പറഞ്ഞ അദ്ദേഹം രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കേണ്ടവരുടെ പേരുകളും നിർദേശിച്ചിരുന്നു.

നേതാക്കൾ...

നേതാക്കൾ...

വിടി ബൽറാമിന് പിന്നാലെ ഷാഫി പറമ്പിൽ, റോജി എം ജോൺ, ഹൈബി ഈഡൻ, അനിൽ അക്കര തുടങ്ങിയ യുവനേതാക്കളും ഇതേ ആവശ്യവുമായി രംഗത്തെത്തി. പാർട്ടി സ്ഥാനങ്ങളും പാർലമെന്ററി പദവികളും ആരുടെയും തറവാട്ട് സ്വത്തോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ലെന്നായിരുന്നു ഷാഫിയുടെ പ്രതികരണം. ദീർഘകാലം ലോക്സഭാംഗവും രാജ്യസഭാംഗവുമായ പിജെ കുര്യൻ ഇനി മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. എംഎൽഎമാരായ റോജി എം ജോൺ, ഹൈബി ഈഡൻ, അനിൽ അക്കര തുടങ്ങിയവരും സമാന ആശയങ്ങളുമായി ഫേസ്ബുക്കിൽ കുറിപ്പെഴുതുകയും ചെയ്തതോടെ യുവതുർക്കികളുടെ പോരാട്ടം വൻ ചർച്ചയായി.

 മാറിനിൽക്കാമെന്ന്...

മാറിനിൽക്കാമെന്ന്...

യുവനേതാക്കളുടെ പരസ്യപ്രതികരണവും, പ്രതിഷേധവും വൻ ചർച്ചയായെങ്കിലും മുതിർന്ന നേതാക്കളാരും ആദ്യഘട്ടത്തിൽ പ്രതികരിച്ചില്ല. എന്നാൽ കെ സുധാകരൻ യുവനേതാക്കളുടെ അഭിപ്രായത്തെ അനുകൂലിച്ച് രംഗത്തെത്തി. എന്നാൽ ഇക്കാര്യം പാർട്ടി ഫോറങ്ങളിലാണ് ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. ഇതിനുപിന്നാലെയാണ് യുവനേതാക്കളുടെ പ്രതിഷേധത്തിന് പിജെ കുര്യൻ മറുപടി നൽകിയത്. പാർട്ടി പറഞ്ഞാൽ താൻ മാറിനിൽക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുവാക്കളുടെ അവസരത്തിന് താൻ തടസമല്ലെന്നും, യുവാക്കളുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

 പിപി തങ്കച്ചൻ...

പിപി തങ്കച്ചൻ...

പിജെ കുര്യന് പുറമേ യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ, കെപിസിസി പ്രസിഡന്റ് എംഎ ഹസൻ തുടങ്ങിയ മുതിർന്ന നേതാക്കളെയും യുവതുർക്കികൾ ലക്ഷ്യം വച്ചിരുന്നു. യുവനേതാക്കൾ ആരോപിക്കുന്നത് പോലെ തനിക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ലെന്നായിരുന്നു പിപി തങ്കച്ചന്റെ പ്രതികരണം. ഇത്രയും നാൾ യുഡിഎഫ് കൺവീനറായി പ്രവർത്തിച്ചെങ്കിൽ ഇനിയും അതിനുകഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൻ താൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുമെന്നും പിപി തങ്കച്ചൻ വ്യക്തമാക്കി.

യുവാക്കൾ...

യുവാക്കൾ...

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ കനത്ത തോൽവിയാണ് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി സൃഷ്ടിച്ചിരിക്കുന്നത്. ചെങ്ങന്നൂരിലെ തോൽവിയുടെ പശ്ചാത്തലത്തിൽ നേതൃമാറ്റം വേണമെന്നും, യുവാക്കൾക്ക് അവസരം നൽകണമെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം കോൺഗ്രസ് പ്രവർത്തകർക്കിടയിലുള്ള വികാരം. കെഎസ് യു നേതാക്കളും സമാന ആവശ്യവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ ഒട്ടേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെക്കുറിച്ചും, പാർലമെന്ററി പദവികൾ വഹിക്കുന്നവരെക്കുറിച്ചും വിമർശനമുന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിടി ബൽറാം, ഷാഫി പറമ്പിൽ തുടങ്ങിയ യുവനേതാക്കളും പരസ്യ പ്രതികരണവും പ്രതിഷേധവും ആരംഭിച്ചത്. എന്നാൽ ഇത്രയധികം ബഹളം ഉയർന്നിട്ടും പിന്മാറുമെന്ന് സ്വയം പ്രഖ്യാപിക്കാത്ത പിജെ കുര്യനും പിപി തങ്കച്ചനും അത്ര പെട്ടെന്നൊന്നും അരങ്ങൊഴിയില്ലെന്നാണ് സൂചന നൽകുന്നത്.

English summary
congress youth leaders need change, pj kurien's response to them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X