കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂർവ്വമായ നീക്കം; പാലാ ബിഷപ്പിനെ പിന്തുണച്ച് സീറോ മലബാർ സഭ

Google Oneindia Malayalam News

തിരുവനന്തപുരം; നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാല ബിഷപ്പിനെ പിന്തുണച്ച് സീറോ മലബാർ സഭ. പാലാ ബിഷപ്പ് ചില സംഘടിത സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് മാത്രമാണ് നൽകിയത്. അതിന്റെ പേരിൽ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂര്‍വകമായ പ്രചരണം നടത്തുന്നവര്‍ അതില്‍നിന്നു പിന്മാറണമെന്ന് സീറോ മലബാർ സഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ പൂർണരൂപം

 Pala Bishop

പാലാ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 2021 സെപ്റ്റംബര്‍ 8ാം തീയതി കുറവിലങ്ങാട് പള്ളിയില്‍ വി. കുര്‍ബാനമദ്ധ്യേ നടത്തിയ പ്രസംഗത്തില്‍, തന്റെ ശ്രദ്ധയ്ക്കും കരുതലിനും ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന സഭാമക്കള്‍ക്ക് നല്‍കിയ ചില മുന്നറിയിപ്പുകളുടെ പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗര്‍ഭാ ഗ്യകരമാണ്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചിട്ടില്ലായെന്നത് ഏവര്‍ക്കും വ്യക്തമായ കാര്യമാണ്. അതേസമയം ചില സംഘടിത സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഏതെങ്കിലും ഒരു മതത്തെയോ മതവിശ്വാസത്തെയോ കുറ്റപ്പെടുത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സംസാരിച്ചിട്ടില്ലെന്ന് പാലാ രൂപതാകേന്ദ്രവും വ്യക്തമാക്കിയിട്ടുള്ളതാണ്.

'നാര്‍ക്കോ ജിഹാദ്' എന്ന വാക്ക്, അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെടുത്തി യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസിന്റെ 2017ലെ ഒരു പ്രബന്ധത്തില്‍ ഉപയോഗിച്ചിട്ടുള്ളതാണ്. ഭീകരവാദ സംഘടനകള്‍ മയക്കുമരുന്നു വില്‍പ്പനനടത്തുന്നുണ്ട് എന്നതു വസ്തുതകളുടെ അടിസ്ഥാനത്തില്‍ മേല്‍പറഞ്ഞ രേഖ സമര്‍ത്ഥിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നു കയറ്റിവിട്ട 21,000 കോടി വിലവരുന്ന 3000 കിലോ മയക്കുമരുന്നു ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു പിടിച്ചെടുത്തു. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയായി ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോടു ശത്രുതാപരമായ അകലം പാലിക്കുന്നവരാണു കേരളത്തിലെ എല്ലാ മതസമൂഹങ്ങളും സംഘടനകളും. അതേസമയം, കേരളസമൂഹത്തിലും അപകടകരമായ ഈ 'മരണവ്യാപാരം' നടക്കുന്നുണ്ട് എന്നതു വസ്തുതയാണ്. ഇതിനെതിരെയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുന്നറിയിപ്പു നല്‍കിയത്.

അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന്റെ പ്രസംഗം വിവാദമാക്കിയവര്‍ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂര്‍വം നഷ്ടപ്പെടുത്തി. അതിനുവേണ്ടി സമകാലിക കേരളസമൂഹത്തില്‍ എളുപ്പത്തില്‍ വിറ്റഴിയുന്ന 'മതസ്പര്‍ധ', 'വര്‍ഗീയത' എന്നീ ലേബലുകള്‍ പിതാവിന്റെ പ്രസംഗത്തിനു നല്‍കി. മാര്‍ കല്ലറങ്ങാട്ടു നടത്തിയത് പൊതുജനത്തിനുവേണ്ടിയുള്ള ഒരു പ്രസ്താവനയായിരുന്നില്ല മറിച്ച്, ദൈവാലയത്തില്‍ വച്ച് സഭാമാക്കള്‍ക്കളോട് നടത്തിയ ഒരു പ്രസംഗമാണ് എന്ന വസ്തുത സൗകര്യപൂര്‍വ്വം അവഗണിച്ചു. ചില രാഷ്ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും പ്രസ്ഥാനങ്ങളും അവരുടെ ഇടപെടലുകളിലൂടെ പിതാവിന്റെ പ്രസംഗത്തെ രണ്ടു മതങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി അവതരിപ്പിച്ചു. ഈ തെറ്റായ അവതരണമാണു വിവാദങ്ങള്‍ക്കും ഫലരഹിതമായ ചര്‍ച്ചകള്‍ക്കും കാരണമായത്.

അതിനാല്‍, അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് ഇടവകപള്ളിയില്‍ നടത്തിയ പ്രസംഗം മതസ്പര്‍ധ വളര്‍ത്തിയെന്നു ആരോപിച്ചുകൊണ്ട് പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂര്‍വകമായ പ്രചരണം നടത്തുന്നവര്‍ അതില്‍നിന്നു പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പിതാവിന്റെ പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശശുദ്ധിയും വ്യക്തമാണെന്നിരിക്കേ പിതാവിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണെന്ന് തിരിച്ചറിയുന്നു. കേരളസമൂഹത്തില്‍ നിലനിന്നുപോരുന്ന സാഹോദര്യവും സഹവര്‍ത്തിത്വവും നഷ്ടപ്പെടുത്താനേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. യാഥാര്‍ത്ഥ്യമറിഞ്ഞിട്ടും പലവിധ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങി കല്ലറങ്ങാട്ടു പിതാവിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി പിതാവിനോടൊപ്പം നിലകൊള്ളുമെന്നും വ്യക്തമാക്കുന്നു.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
Pinarayi Vijayan slams Pala Bishop for his ‘narcotic jihad’ remarks

കേരളത്തിന്റെ മതസൗഹാര്‍ദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനും സീറോമലബാര്‍സഭ എന്നും പ്രതിജ്ഞാബദ്ധമാണ്. വര്‍ഗീയതയോ മതസ്പര്‍ധയോ വളര്‍ത്തുന്ന യാതൊരു നിലപാടും സഭ നാളിതുവരെ സ്വീകരിച്ചിട്ടില്ല. അതിനാല്‍ മതവിദ്വേഷവും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്ന പ്രചരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അതേസമയം, പൊതുസമൂഹത്തോടു ചേര്‍ന്നു കേരളസമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫലപ്രദമായി അന്വേഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം തിന്മകള്‍ക്കെതിരെയുള്ള സന്ധിയില്ലാ സമരം തുടരുമെന്നും ഇതിനാല്‍ വ്യക്തമാക്കുന്നു.

English summary
Conscious move to isolate and attack; Syro Malabar Church in support of Bishop Pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X