സിബിഐക്ക് പൂട്ടിട്ട് സംസ്ഥാന സര്‍ക്കാര്‍; പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: കേരളത്തില്‍ സിബിഐ അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇനി വരുന്ന കേസുകളിലാണ് പുതിയ നിയന്ത്രണം ബാധകമാകുക. സംസ്ഥാനത്ത് സിബിഐക്ക് നേരത്തെ അനുമതിയില്ലാതെ കേസുകള്‍ എടുക്കാനുള്ള പൊതുസമ്മതം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മന്ത്രിസഭ യോഗത്തില്‍ ഇത് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പൊതുസമ്മതം റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് അനുകൂലമായ നിലപാാണ് സിപിഎം കേന്ദ്രകമ്മറ്റിയും തീരുമാനിച്ചത്ലൈഫ് മിഷന് കേസില്‍ സര്‍ക്കാരറിയാതെ സിബിഐ അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിലാണ് അനുമതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ സിബിഐയെ വിലക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ നേരത്തെ തീരുമാനിച്ചിരുന്നു. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പിബി യോഗം വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള പൊതുസമ്മതം എടുത്തുകളയാന്‍ അനുമതി നല്‍കുകയാണ് പിബി ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നിയമപരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നാണ് അന്ന് അറിയിച്ചത്. കേരളത്തിലെ സിപിഎം ഘടകവും സിപിഐയും സിബഐക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്ര, ചത്തീസ്ഗഢ്, രാജസ്ഥാന് അടക്കമുള്ള സംസ്ഥാനങ്ങള്‍ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഭരിക്കുന്ന പശ്ചിമബംഗാളിലും സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ കേരളത്തിലെ സിപിഎം ഘടകം നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications