കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐക്ക് പൂട്ടിട്ട് സംസ്ഥാന സര്‍ക്കാര്‍; പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ സിബിഐ അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇനി വരുന്ന കേസുകളിലാണ് പുതിയ നിയന്ത്രണം ബാധകമാകുക. സംസ്ഥാനത്ത് സിബിഐക്ക് നേരത്തെ അനുമതിയില്ലാതെ കേസുകള്‍ എടുക്കാനുള്ള പൊതുസമ്മതം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മന്ത്രിസഭ യോഗത്തില്‍ ഇത് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

cbi

കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പൊതുസമ്മതം റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് അനുകൂലമായ നിലപാാണ് സിപിഎം കേന്ദ്രകമ്മറ്റിയും തീരുമാനിച്ചത്ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാരറിയാതെ സിബിഐ അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിലാണ് അനുമതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ സിബിഐയെ വിലക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ നേരത്തെ തീരുമാനിച്ചിരുന്നു. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പിബി യോഗം വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള പൊതുസമ്മതം എടുത്തുകളയാന്‍ അനുമതി നല്‍കുകയാണ് പിബി ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നിയമപരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നാണ് അന്ന് അറിയിച്ചത്. കേരളത്തിലെ സിപിഎം ഘടകവും സിപിഐയും സിബഐക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്ര, ചത്തീസ്ഗഢ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഭരിക്കുന്ന പശ്ചിമബംഗാളിലും സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ കേരളത്തിലെ സിപിഎം ഘടകം നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു.

അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമോ? ഇന്ത്യ-ചൈന എട്ടാം സൈനികതല ചര്‍ച്ച നവംബര്‍ ആറിന് നടക്കാന്‍ സാധ്യതഅത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമോ? ഇന്ത്യ-ചൈന എട്ടാം സൈനികതല ചര്‍ച്ച നവംബര്‍ ആറിന് നടക്കാന്‍ സാധ്യത

അര്‍ണബ് ഗോസ്വാമിക്ക് പോലീസ് മര്‍ദ്ദനം; മുടി പിടിച്ചു വലിച്ചിഴച്ചു, വീട്ടിലെത്തി അറസ്റ്റ്അര്‍ണബ് ഗോസ്വാമിക്ക് പോലീസ് മര്‍ദ്ദനം; മുടി പിടിച്ചു വലിച്ചിഴച്ചു, വീട്ടിലെത്തി അറസ്റ്റ്

Recommended Video

cmsvideo
Bineesh Kodiyeri facing serious allegations in bangalore case

English summary
Consensus letter issued by Kerala government to the CBI for investigate the cases will be withdrawn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X