കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല അമ്പലവും മല അരയർക്ക് തിരികെ നൽകണം'

Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പാവകാശങ്ങളിൽ മുൻ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരമുണ്ട് എന്നാണ് സുപ്രീം കോടതി വിധി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ശബരിമല അമ്പലം മല അരയർക്ക് തിരിച്ചുനൽകണം എന്നാണ് ആവശ്യം.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ രഹസ്യങ്ങള്‍... ചരിത്രവും ആസ്തിയും; അറിയേണ്ടതെല്ലാം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ രഹസ്യങ്ങള്‍... ചരിത്രവും ആസ്തിയും; അറിയേണ്ടതെല്ലാം

മല അരയ സമാജം നേതാവും ഗ്രന്ഥകാരനും ആയ പികെ സജീവ് ആണ് ഇത്തരം ഒരു ആവശ്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിരിക്കുന്നത്. മല അരയ സമുദായത്തിന്റെ ഉടമസ്ഥതയിൽ ആയിരുന്ന ശബരിമല ക്ഷേത്രം സമുദായത്തിന് വിട്ടുനൽകാൻ സംസ്ഥാന സർക്കാർ തീരുമാനിക്കണം എന്നാണ് ആവശ്യം.

ശബരിമല അയ്യപ്പൻ: മല അരയ ദൈവം എന്ന പുസ്തകത്തിന്റെ കർത്താവ് കൂടിയാണ് പികെ സജീവ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ചരിത്രം പിറകോട്ട് വായിച്ചാൽ മതി

ചരിത്രം പിറകോട്ട് വായിച്ചാൽ മതി

ഇനി മല അരയ സമുദായം രാജകുടുംബത്തിൽ ഉൾപ്പെടുന്നവരല്ല എന്നു തോന്നുന്നെങ്കിൽ വായിക്കാനറിയാവുന്നവർ പ്രജുഡീസ് ഇല്ലാതെ ചരിത്രം പുറകോട്ടു വായിച്ചു നോക്കിയാൽ മതി. അറിവും അധികാരവും ഉണ്ടായിരുന്ന ഒരു ജനതയായിരുന്നു ഇവിടത്തെ മല അരയരുൾപ്പെടുന്ന ഗോത്ര ജനതയും ദലിതരും എന്ന് അവിടെ കാണാം. പരദേശത്തു നിന്നു വന്നവർ ഇവിടെയുണ്ടായിരുന്നവരെ കീഴടക്കി ഭരണം പിടിച്ചതാണെന്നു മനസ്സിലാക്കാം. അന്നുണ്ടായിരുന്ന കവനെന്റ് എല്ലാം കടലിലെറിഞ്ഞ് പുതിയ കവനെന്റിന്റെ ചരിത്രം രചിച്ചതാണെന്ന് ചരിത്രം തന്നെ പറഞ്ഞു തരും.

തെളിവുകൾ ഏറെയുണ്ട്

തെളിവുകൾ ഏറെയുണ്ട്

ശബരിമല അമ്പലം മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലായിരുന്നു എന്നുള്ളതിൻ്റെ തെളിവുകൾ നിരവധിയുണ്ട്,സർക്കാരിനിത്കൈമാറുകയും ചെയ്തിട്ടുണ്ട്..മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ശബരിമല അടക്കമുള്ള നിരവധി അമ്പലങ്ങൾ പന്തളം അധീനപ്പെടുത്തുകയായിരുന്നു. കടം കേറിയപ്പോൾപന്തളം കൊട്ടാരം ഇത് തിരുവിതാംകൂർ രാജകൊട്ടാരത്തിനും ,പിന്നീട് ജനാധിപത്യ ഗവൺമെൻറ് നിലവിൽ വന്നപ്പോൾ അത് ദേവസ്വം ബോർഡിലേക്ക് കൈ മാറ്റപ്പെടുകയുമായിരുന്നു.

English summary
Considering SC order on Padmanabhaswamy Temple, Sabarimala Temp-le should be given back to the Mala Arayas- says PK Sajeev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X