മോഹൻലാലിനെ ലക്ഷ്യം വെച്ച് വൻ ഗൂഢാലോചനയെന്ന് റിപ്പോർട്ട്.. പിന്നിൽ നടിയും സംവിധായകനും?
കൊച്ചി: ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എന്ന പോലെ വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. അമ്മയുടെ പ്രസിഡണ്ട് പദവി ഏറ്റെടുത്തത് മുതല്‍ ലാലിനെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ട്. ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഏറ്റവും ഒടുവിലത്തേത്.
എന്നാലീ വിവാദം പെട്ടെന്ന് അങ്ങ് പൊട്ടി മുളച്ച് വന്നതല്ലെന്നും, കൃത്യമായ ഗൂഢാലോചന ഇവയ്ക്ക് പിന്നിലുണ്ടെന്നുമുള്ള ആരോപണങ്ങളാണ് ഉയരുന്നു. ഒരു നടിയും സംവിധായകനുമാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ ബുദ്ധി കേന്ദ്രമെന്നും സൂചനകള്‍ പുറത്ത് വരുന്നു.

പിന്നിൽ ഗൂഢാലോചന
മനോരമ പുറത്ത് വിട്ട വാര്‍ത്തയിലാണ് മോഹന്‍ലാലിനെതിരെ നടക്കുന്ന നീക്കങ്ങള്‍ യാദൃശ്ചികമല്ലെന്നും ആസൂത്രിതമാണ് എന്നുമുള്ള സൂചനകളുള്ളത്. മോഹന്‍ലാലിനെ നാണം കെടുത്താനുള്ള ശ്രമങ്ങള്‍ അടുത്തകാലത്തായി നടക്കുന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും മനോരമ വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു. മുന്‍ അവാര്‍ഡ് ജേതാവായ സംവിധായകനും മുന്‍ നടിയുമാണേ്രത ഇതിന് പിന്നില്‍.

ഇത് രണ്ടാമത്തെ ശ്രമം
മോഹന്‍ലാലിന് എതിരെയുള്ള ഇക്കൂട്ടരുടെ രണ്ടാമത്തെ ശ്രമമാണ് ഇതെന്നും വാര്‍ത്തയില്‍ പറയുന്നു. മോഹന്‍ലാല്‍ എഎംഎംഎ പ്രസിഡണ്ടായി ചുമതലയേറ്റതിന് ശേഷം ചേര്‍ന്ന ആദ്യത്തെ യോഗത്തിന് പിന്നാലെയാണ് ആദ്യ നീക്കം നടന്നത് എന്നും വാര്‍ത്തയില്‍ പറയുന്നു. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ മോഹന്‍ലാലിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രസ്താവന ഇറക്കാനായിരുന്നു ആ ശ്രമം.

8 നടിമാരെ ബന്ധപ്പെട്ടു
ഇവര്‍ സുഹാസിനി അടക്കമുള്ള എട്ട് പ്രമുഖ നടിമാരെ ബന്ധപ്പെട്ടു. ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിനെ കുറ്റപ്പെടുത്തി പ്രസ്താവന ഇറക്കാന്‍ ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട നടിക്കെതിരെ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നു എന്നായിരുന്നു സുഹാസിനി അടക്കമുള്ള നടിമാരോട് ഇവര്‍ പറഞ്ഞതെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്ഷിച്ചത് മേനക
എന്നാല്‍ ഈ നടിമാരുടെ കൂട്ടത്തിലെ നാല് പേർ പ്രസ്താവന ഇറക്കുന്നതിന് മുന്‍പ് നടിയായ മേനകയെ ഫോണില്‍ ബന്ധപ്പെട്ട് ദിലീപുമായി ബന്ധപ്പെട്ട് അമ്മയില്‍ നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചു. ഇതോടെയാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ളത് അമ്മയിലെ കൂട്ടായ തീരുമാനമാണെന്ന് മനസ്സിലായത്. മോഹന്‍ലാലിന് വ്യക്തിപരമായി ഇക്കാര്യത്തില്‍ പങ്കില്ലെന്നും ഇതോടെ മനസ്സിലായെന്നും മനോരമ പറയുന്നു.

ആദ്യ നീക്കം പാളി
തുടര്‍ന്ന് മോഹന്‍ലാലിനെ വ്യക്തിപരമായി ലക്ഷ്യമിടുന്ന പ്രസ്താവനയില്‍ ഒപ്പിടാന്‍ സാധിക്കില്ലെന്ന് സുഹാസിനി അടക്കമുള്ള നടിമാര്‍ വ്യക്തമാക്കുകയായിരുന്നു. അവിടെ തീരാതെ കന്നട സിനിമാ താരങ്ങളെ ബന്ധപ്പെട്ടും മോഹന്‍ലാലിനെതിരെ ഇവര്‍ നീക്കം നടത്തിയെന്ന് മനോരമ അവകാശപ്പെടുന്നു. പിന്നണിയിലെ സംവിധായകനാണ് കന്നട താരങ്ങളെ ബന്ധപ്പെട്ട് ഇടപെടല്‍ ആവശ്യപ്പെട്ടതത്രേ.

കന്നടത്തിലും ശ്രമം
എന്നാല്‍ അതും ചീറ്റിപ്പോയി. വിഷയം ശരിക്കും പഠിക്കാതെ ഇടപെടാനാകില്ലെന്ന് കന്നട സിനിമയിലെ പ്രമുഖര്‍ അറിയിച്ചു. ഇതോടെ ചെറുകിട താരങ്ങളെ സംഘടിപ്പിച്ച് ബെംഗളൂരുവില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളോ പ്രമുഖ സിനിമാ പ്രവര്‍ത്തകരോ മോഹന്‍ലാലിനെതിരെയോ അമ്മയ്ക്ക് എതിരെയോ രംഗത്ത് വന്നിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

സംശയ നിഴലിൽ നീക്കം
ആദ്യത്തെ രണ്ട് ശ്രമങ്ങളും വിജയിക്കാതെ പോയതോടെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിനെതിരെ ഇവര്‍ ആളെക്കൂട്ടിയതെന്നും മനോരമ പറയുന്നു. പ്രകാശ് രാജിന്റെതടക്കമുള്ള പ്രമുഖരുടെ പേര് വെച്ച ഹര്‍ജിയുടെ സത്യസന്ധത സംശയ നിഴലിലാണ്. പ്രകാശ് രാജ് അടക്കമുള്ളവര്‍ ഇക്കാര്യം നിഷേധിച്ച് വന്നതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്.












Click it and Unblock the Notifications