ഗൂഢാലോചന,ലഹളയ്ക്ക് ശ്രമം; സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പോലീസ്

കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ആക്‌ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പോലീസ്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് കേസ്.ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ലഹളയ്ക്കു ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരായ അപവാദ പ്രചരണങ്ങളിൽ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എംവി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ട്. വിജേഷ് പിള്ളയുമായുള്ള വീഡിയോയിൽ സംഭാഷണം ഇല്ലാതിരുന്നത് ദുരൂഹമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പിനായി ഇടനിലക്കാരനെ അയച്ചെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും, നാടുവിട്ട് പോയില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണി മുഴക്കിയെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. അതേസമയം സ്വപ്നയുടെ ആരോപണത്തിനെതിരെ കഴിഞ്ഞ ദിവസം എംവി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. നട്ടെല്ലുണ്ടെങ്കില്‍ കേസ് കൊടുക്കൂവെന്നാണ് പറഞ്ഞത്. നട്ടെല്ല് ഒന്നല്ല, പത്തെണ്ണം ഉണ്ടെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുത്തത് എന്നായിരുന്നു മാധ്യമങ്ങളോട് എംവി ഗോവിന്ദൻ പ്രതികരിച്ചത്.
അതേസമയം സ്വപ്ന സുരേഷ് നൽകിയ പരാതിയിൽ വിജേഷ് പിള്ളയെ കർണാടക പോലീസ് ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ടു. ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ചായിരുന്നു വിജേഷ് പിള്ളയ്ക്കെതിരെ സ്വപ്ന പരാതി നൽകിയത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ സ്വപ്നയെയും വിളിച്ചുവരുത്തിയി












Click it and Unblock the Notifications