കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച സംഭവത്തിൽ വീണ്ടും ഉന്നത ഗൂഢാലോചന!! ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണം, ലക്ഷ്യം മറ്റൊരാൾ!!

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിനു പിന്നിൽ ഉന്നത ഗൂഢാലോചനയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികളെ കാണിച്ചുവെന്ന പ്രചാരണത്തിനു പിന്നിൽ വൻ ഗൂഢാലോചന. അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരമൊരു പ്രചരണം എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

<strong>ദിലീപിനെക്കുറിച്ച് ഇനി ഇല്ലാക്കഥകൾ പറയരുത്! ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് സർവ്വേ!</strong>ദിലീപിനെക്കുറിച്ച് ഇനി ഇല്ലാക്കഥകൾ പറയരുത്! ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് സർവ്വേ!

അന്വേഷണ സംഘത്തിലെ ഒരു എഡിജിപിയെ ലക്ഷ്യം വച്ചായിരുന്നു ഈ പ്രചരണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. സർവീസിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥനുംഫോറൻസിക് ഉദ്യോഗസ്ഥനുമാണ് സംഭവത്തിനു പിന്നിലെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

വൻ ഗൂഢാലോചന

വൻ ഗൂഢാലോചന

നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ കൊച്ചിയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികളെ പഠനത്തിന്റെ ഭാഗമായി കാണിച്ചു എന്നായിരുന്നു വാർത്തകൾ വന്നത്. ഇതിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ലക്ഷ്യം എഡിജിപി

ലക്ഷ്യം എഡിജിപി

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിലെ ഒരു എഡിജിപിയെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഈ പ്രചരണം എന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. എഡിജിപിയെ സംഘത്തിൽ നിന്ന് മാറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്നും ഇൻറലിജൻസ് പറയുന്നു. എഡിജിപിയുടെ ബന്ധു കഴിഞ്ഞ വർഷം വരെ പഠിച്ച കോളേജിലാണ് ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതെന്നായിരുന്നു പ്രചരണം.

പിന്നിൽ വമ്പൻ

പിന്നിൽ വമ്പൻ

വ്യാജ പ്രചരണത്തിനു പിന്നിൽ സർവീസിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥന് പങ്കുള്ളതായി ഇന്റലിജൻസിന് തെളിവ് ലഭിച്ചു. മറ്റൊരു ഫോറൻസിക് വിദഗ്ധനും പങ്കുള്ളതായി വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്റലിജൻസ് ഡിജിപിക്ക് കൈമാറി.

തെളിവെടുപ്പ് നടത്തി

തെളിവെടുപ്പ് നടത്തി

ദൃശ്യങ്ങൾ ചോർന്നെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഫോരൻസിക് വിദഗധരുടെ നേതൃത്വത്തിൽ പോലീസ് കോളേജിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

തെളിവെടുപ്പിൽ വ്യക്തമായത്

തെളിവെടുപ്പിൽ വ്യക്തമായത്

വിദ്യാർഥികൾ, അധ്യാപകർ എന്നിവരിൽ നിന്ന് ആരോപിക്കപ്പെട്ട രീതിയിലെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് സംഭവത്തിനു പിന്നിലെ ഗൂഢാലോചനയിൽ അന്വേഷണം നടത്തിയത്.

നിർണായക തെളിവ്

നിർണായക തെളിവ്

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പർത്തിയ മൊബൈൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ ദൃശ്യങ്ങളുടെ പകർപ്പാണ് കേസിലെ നിർണായക തെളിവ്. ഇരകൾ കൂറുമാറിയാൽ പോലും ഇത്തരം ദൃശ്യങ്ങളുടെ നിയമസാധുത പോലീസിന് പിടിവള്ളിയാണ്.

ഗുരുതര ആരോപണം

ഗുരുതര ആരോപണം

സൈബർ ഫോറൻസിക് ലാബിലെ പരിശോധനയ്ക്ക് ശേഷം മുദ്രവച്ച കവറിൽ കോടതിയിൽ സൂക്ഷിച്ചിരുന്ന പീഡന ദൃശ്യങ്ങളാണ് കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രദർശിപ്പിച്ചെന്ന ഗുരുതര ആരോപണമായിരുന്നു ഉയർന്നത്.

English summary
conspiracy behind actress attack video leak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X