കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രനെ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചനയോ, പരാതിക്കാരി തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി

പരാതിക്കാരിയുടെ മേല്‍വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു

  • By Vaisakhan
Google Oneindia Malayalam News

Recommended Video

cmsvideo
ശശീന്ദ്രനെതിരെ പരാതി നൽകിയത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി ? | Oneindia Malayalam

കൊച്ചി: മന്ത്രി എകെ ശശീന്ദ്രനെതിരേ കോടതിയെ സമീപിച്ച പരാതിക്കാരി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പരാതിക്കാരിയായ മഹാലക്ഷ്മി മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി ആയിരുന്നെന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് മഹാലക്ഷ്മി വെളിപ്പെടുത്തിയത്. പുതിയ വെളിപ്പെടുത്തലിന്റെ സഹായത്തില്‍ ശശീന്ദ്രനെ കേസില്‍ കുടുക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന സംശയവും ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം ഇപ്പോള്‍ തോമസ് ചാണ്ടിയുടെ പിഎ ആയ ബി ശ്രീകുമാറിന്റെ കുട്ടികളെ പരിപാലിക്കുന്ന ജോലിയാണ് മഹാലക്ഷ്മി ചെയ്തുകൊണ്ടിരിക്കുന്നത്.

1

പരാതിക്കാരിയുടെ മേല്‍വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെ ഫോണ്‍ വിളി കേസില്‍ വിധി പറയാനിരിക്കവെ ആണ് മഹാലക്ഷ്മി അവസാന നിമിഷം കേസ് തള്ളരുതെന്ന് കാണിച്ച് തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇവരുടെ ഹരജി കോടതി തള്ളുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരം കാഞ്ഞിരംപാറയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇവിടെയാണ് ശ്രീകുമാറിന്റെ വീട്.

2

അതേസമയം ഹര്‍ജി തള്ളിയെങ്കിലും അതിന് പിന്നാലെ ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വാദത്തിലാണ് ഇവരുടെ വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇവരുടെ തൈക്കാട് ബാപ്പുജി നഗറിലെ അഡ്രസ്സില്‍ ഇവര്‍ ഇപ്പോള്‍ താമസിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. കേസ് തള്ളാനിടയായ സാഹചര്യത്തോടൊപ്പം മഹാലക്ഷ്മിയെ കുറിച്ചുള്ള വിവരങ്ങളും നല്‍കാന്‍ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ശ്രീകുമാര്‍ തോമസ് ചാണ്ടി മന്ത്രിയായതോടെയാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായത്. നിലവില്‍ ചാണ്ടിയുടെ പിഎ ആണ്. കേസില്‍ ശ്രീകുമാറിന് പങ്കില്ലെന്നും അമ്മ സ്വന്തം ഇഷ്ടത്തിനാണ് പരാതി നല്‍കിയതെന്നും മഹാലക്ഷ്മിയുടെ മകള്‍ പറഞ്ഞിട്ടുണ്ട്.

English summary
conspiracy behind ak shasheendran case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X