പോത്തന്‍കോട്ടെ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപി: വൈക്കം വിശ്വന്‍
തിരുവനന്തപുരം: പോത്തന്‍കോട്ടെ ആര്‍എസ്എസ്-സിപിഎം സംംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചനെയന്ന് ആരോപണം. സംഭവത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആരോപിയ്ക്കുന്നു. സംഭവത്തില്‍ പൊലീസ് വേണ്ട വിധത്തില്‍ ഇടപെട്ടിട്ടില്ലെന്നും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി.
അക്രമ രാഷ്ട്രീയത്തിന്തെിര ശക്താമായ ചെറുത്ത് നില്‍പ്പ് ഉണ്ടാകുമെന്ന് വൈക്കം വിശ്വന്‍ പ്രതികരിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച പോത്തന്‍കോട്ടും പരിസരത്തും ഇന്നലെ രാത്രിയും സംഘര്‍ഷം ഉണ്ടായി. ഞാണ്ടൂര്‍ കോണത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമികള്‍ നാടന്‍ ബോംബെറിഞ്ഞു.

സിപിഎം ബ്രാഞ്ച് സെക്രട്ടറി അജികുമാറിന്റെ വീട് ഒരു സംഘം അക്രമികള്‍ അടിച്ച് തകര്‍ത്തു. പൊലീസിനെ ആക്രമിച്ചതിന് അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു.












Click it and Unblock the Notifications