കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെ തള്ളി പിണറായിയുടെ മലക്കം മറിച്ചില്‍!!ഗൂഢാലോചന ഇല്ല! പോലീസിനെതിരെ നടപടി?

ജിഷ്ണുവിന് നീതി തേടി കുടുംബം നടത്തി വന്ന സമരം അവസാനിപ്പിക്കാനുള്ള കരാറിലെ പത്ത് വ്യവസ്ഥകളിലെ ഒരാവശ്യം ഇതായിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ജിഷ്ണുവിന്റെ കുടുംബം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയിക്ക് നീതി തേടി കുടുംബം ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരത്തിനു പിന്നില്‍ ഗൂഢാലോചന ഇല്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചു. മഹിജയുടെ സഹോദരന്‍ ശ്രീജിത്താണ് ഇക്കാര്യം പറഞ്ഞത്. ഗൂഢാലോനയില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു.

ജിഷ്ണുവിന് നീതി തേടി കുടുംബം നടത്തി വന്ന സമരം അവസാനിപ്പിക്കാനുള്ള കരാറിലെ പത്ത് വ്യവസ്ഥകളിലെ ഒരാവശ്യം ഇതായിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്.

 സര്‍ക്കാര്‍ അംഗീകരിച്ചു

സര്‍ക്കാര്‍ അംഗീകരിച്ചു

ജിഷ്ണുവിന് നീതി തേടി ഡിജിപി ഓഫീസിനു മുന്നില്‍ കുടുംബം നടത്തിയ സമരത്തില്‍ ഗൂഢാലോചന ഇല്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ജിഷ്ണുവിന്റെ കുടുംബം നടത്തി വന്ന സമരം അവസാനിപ്പിക്കാനുളള കരാറിലെ പത്ത് വ്യവസ്ഥകളിലെ ഒന്ന് ഇതായിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിച്ചെന്നാണ് ജിഷ്ണുവിന്റെ കുടും ബം പറയുന്നത്.

 സന്തോഷം

സന്തോഷം

സമരത്തിന് ജിഷ്ണുവിന്റെ കുടുംബവും സുഹൃത്തുക്കളുമല്ലാതെ മറ്റാരും പങ്കെടുത്തിട്ടില്ല. എം ഷാജിര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവര്‍ സഹായിക്കാനെത്തിയതാണ്. ഇവര്‍ക്ക് സമരത്തില്‍ പങ്കില്ലെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തും. ഹിമവല്‍ ഭദ്രാനന്ദയെയും കെഎം ഷാജഹാനെയും അറിയില്ല- എന്നാണ് കരാറിലെ ഒരു വ്യവസ്ഥ. ഇത് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്.

 ഗൂഢാലോചന ഇല്ല

ഗൂഢാലോചന ഇല്ല

അതേസമയം ഗൂഢാലോചന നടന്നെന്ന് വ്യക്തമാക്കി ഐജി മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ട് തളളുകയാണോ എന്നാണ് സംശയം. ഇതുവരെ പോലീസിനെ ന്യായീകരിച്ച് നില കൊണ്ട പിണറായി പോലീസിനെ തള്ളിപ്പറയുന്നതായും സൂചനകളുണ്ട്. മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ അറസ്റ്റിലായ അഞ്ച് പേരും ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

 പോലീസിനെ കൈവിടുന്നു

പോലീസിനെ കൈവിടുന്നു

പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച പിണറായി പോലീസിനെ കൈവിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഡിജിപി ഓഫീസിനു മുന്നില്‍ നടന്ന സമരത്തില്‍ മഹിജയ്‌ക്കെതിരായ പേലീസ് നടപടിയില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്നും വ്യവസ്ഥയില്‍ വ്യക്തമാക്കുന്നു.

 സഹനസമരം

സഹനസമരം

ജിഷ്ണുവിന് നീതി തേടിയാണ് കുടുംബത്തിലെ 14 പേരും രണ്ട് വിദ്യാര്‍ഥികളും ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയതെന്ന് ജിഷ്ണുവിന്റെ കുടുംബം പറയുന്നു. സഹനസമരമായിരുന്നു ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു ഗൂഢാലോചനയും ആരുമായും നടത്തിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. മനസുകൊണ്ടും ശറീരം കൊണ്ടും സമരത്തിനൊപ്പം നിന്നവര്‍ ജയിലില്‍ പോകേണ്ട്ി വന്നതില്‍ വിഷമമുണ്ടെന്നും കുടുംബം പ്രതകരിച്ചു.

 മുട്ടുമടക്കി

മുട്ടുമടക്കി

പോലീസിനെ പിന്തുണയ്ക്കുന്ന നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് പിണറായി. മഹിജയ്‌ക്കെതിരായ പോലീസ് നടപടിയില്‍കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് പിണറായി പറഞ്ഞത്. ഇക്കാര്യത്തില്‍ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. തുടക്കം മുതല്‍ പോലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്. പോലീസിന്റേത് കൃത്യ നിര്‍വഹണം എന്നായിരുന്നു പോലീസ് നടപടിയെ കുറിച്ച് പിണറായി പറഞ്ഞത്.

 എല്ലാം വെറുതെയായി

എല്ലാം വെറുതെയായി

പോലീസ് നടപടിയെ ന്യായീകരിച്ചും ഗൂഢാലോചന ശരിവച്ചും സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവാക്കി പത്രപ്പരസ്യവും നല്‍കിയിരുന്നു. ഇതും ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പിണറായിയുടെ മലക്കം മറിച്ചില്‍ ഉണ്ടായിരിക്കുന്നത്.

English summary
jishnu case, conspiracy rejected.may take action against police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X