പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ വൈദികനെ രക്ഷിക്കാന്‍ നടന്നത് വന്‍ ഗൂഢാലോചന? പിന്നണിയില്‍ ഉന്നതർ?
കൊട്ടിയൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതി റോബിന്‍ വടക്കുഞ്ചേരിയെ രക്ഷിക്കാന്‍ ഉന്നത തല ഗൂഢാലോചന നടന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രതിയെ രക്ഷിക്കാന്‍ ഉന്നതരും കന്യാസ്ത്രീകളും അടക്കം ഗൂഢാലോചന നടത്തിയെന്നാണ് വിവരം.
Read Also: പൊക്കിള്‍ കാണിക്കാമോ..കൂടെക്കിടക്കാമോ..!! ഞരമ്പ് രോഗികള്‍ക്കുള്ള നടിയുടെ ചുട്ട മറുപടി ഇതാണ്..!!
Read Also: സൗദിയില്‍ ഇനി കുടുംബമായി തങ്ങാം..അധികഫീസ് ചുമത്തില്ല..ഇഖാമയില്‍ അധിക തുക നല്‍കണം..!!
നാലുദിവസത്തെ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ റോബിന്‍ വടക്കുഞ്ചേരിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ താന്‍ ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് റോബിന്റെ നിലപാട്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ റോബിനെ രക്ഷിക്കാന്‍ സഭയിലെ തന്നെ ഉന്നതരും കന്യാസ്ത്രീകളും ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടി പ്രസവിച്ച സംഭവം പുറത്ത് അറിയാതിരിക്കാന്‍ ആണ് ഗൂഢാലോചന നടത്തിയത്.

റോബിന്‍ വടക്കുഞ്ചേരിയെ കാനഡയിലേക്ക് കടത്താന്‍ കൂട്ടുനിന്ന വൈദികനെക്കുറിച്ചും പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. റോബിന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും പലോീസിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചുവെന്നാണറിയുന്നത്.

പ്രതിയുടെ ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് സീല്‍ ചെയ്ത് പോലീസ് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കോടതിയില്‍ നിന്ന് വിട്ടുകിട്ടിയാല്‍ ലാപ്‌ടോപ്പില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

കേസില്‍ താന്‍ ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന റോബിന്റെ മൊഴി പോലീസ് കണക്കിലെടുത്തിട്ടില്ല. കുറ്റക്കാരായ സഭയിലെ ഉന്നതരേയും കന്യസ്ത്രീകളേയും രക്ഷിക്കാനാണ് റോബിന്റെ നീക്കമെന്നാണ് സംശയിക്കപ്പെടുന്നത്.

റോബിന്‍ വടക്കുഞ്ചേരിക്ക് മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഇയാളെക്കൂടാതെ പ്രതിപ്പട്ടികയിലുള്ള ഒന്‍പത് പേരെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാഞ്ഞത് പോലീസിന് തലവേദനയാകുന്നുണ്ട്.

വൈദികനെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചതല്ലാതെ പോലീസ് എങ്ങും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നില്ല. ഇയാളുടെ ഡിഎന്‍എ ഫലം ഉടന്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

പെണ്‍കുട്ടിയുടെ രക്തസാമ്പിളും ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരുന്നു.ഇതിന്റെ ഫലം വേഗത്തിലാക്കാനും പോലീസ് ശ്രമം നടത്തുന്നുണ്ട്. കുഞ്ഞിനേയും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

പെണ്‍കുട്ടി പ്രസവിച്ച ഉടനെ കുഞ്ഞിനെ മാറ്റി കേസിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അന്വേഷണം ഏകദേശം വഴിമുട്ടിയ മട്ടിലാണ്.












Click it and Unblock the Notifications