Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ കുടുംബം നാടുവിടാന്‍ ആലോചിച്ചു; കുറ്റമേല്‍ക്കാതെ ദിലീപ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കുറ്റവാളിയെ പോലെ ദിലീപിനെ കാണുന്നതും ചിത്രീകരിക്കുന്നതും ശരിയല്ലെന്ന നിലപാടാണ് പലരും പങ്കുവച്ചത്.

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നടിയുമായി വൈരാഗ്യമുണ്ടായിരുന്നുവെന്നും സാമ്പത്തിക ഇടപാടിലെ പ്രശ്‌നമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും... തുടങ്ങി നിരവധി വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

ദിലീപിനെ കുറിച്ചും ഭാര്യ കാവ്യാമാധവനെ കുറച്ചും പുറത്തുവരുന്ന വാര്‍ത്തകര്‍ തീര്‍ത്തും തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാദം. കാവ്യ ഒളിവിലാണെന്ന് വരെ വാര്‍ത്ത വന്നു. ഇതെല്ലാം വ്യാജമാണെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ് മനോരമ ന്യൂസിനോട് പറഞ്ഞു.

പോലീസ് ചോദ്യം ചെയ്തു

പോലീസ് ചോദ്യം ചെയ്തു

കാവ്യാമാധവനെ പോലീസ് ചോദ്യം ചെയ്‌തെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ കാവ്യ ഒളിവില്‍ പോയിട്ടില്ലെന്ന് അനൂപ് പറഞ്ഞു. ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ഒന്നും അനൂപ് പറഞ്ഞില്ല. കാവ്യയെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കുറ്റം സമ്മതിച്ചിട്ടില്ല

കുറ്റം സമ്മതിച്ചിട്ടില്ല

ദിലീപ് പോലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അനൂപ് ചാനലിനോട് പറഞ്ഞു. വ്യക്തി വൈരാഗ്യം നടിയോടുണ്ടായിരുന്നുവെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിച്ച് വരികയാണ്.

ദിലീപിനെതിരേ ഗൂഢാലോചന

ദിലീപിനെതിരേ ഗൂഢാലോചന

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് നടനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ ദിലീപിനെതിരേ ആണ് ഗൂഢാലോചന നടക്കുന്നതെന്ന് അനൂപ് പറയുന്നു.

ഇല്ലാതാക്കാന്‍ ശ്രമം

ഇല്ലാതാക്കാന്‍ ശ്രമം

ദിലീപിനെ ഇല്ലാതാക്കാന്‍ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ദിലീപ് കുറ്റം സമ്മതിച്ചിട്ടില്ല. ബാക്കി കോടതിയില്‍ നേരിടുമെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ സന്തോഷിക്കുന്നവര്‍

ഇപ്പോള്‍ സന്തോഷിക്കുന്നവര്‍

ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടെ. അപ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്നും അനൂപ് പറഞ്ഞു. ദിലീപുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും സാമ്പത്തിക ഇടപാടുകള്‍ ഇല്ലായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പ്രതികരിച്ചിരുന്നു.

അനൂപ് പറയുന്നത്

അനൂപ് പറയുന്നത്

ആനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. നാടുവിടാന്‍ പോലും ആലോചിച്ചു. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് ചാനലിനോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ അങ്കമാലി കോടതി പരിസരത്ത് വച്ചും അനൂപ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അപ്പോഴും സമാനമായ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്.

ദിലീപിന് പിന്തുണയേറുന്നു

ദിലീപിന് പിന്തുണയേറുന്നു

മറ്റു ചില പ്രമുഖരും ദിലീപിന് കുറ്റപ്പെടുത്താന്‍ ആയിട്ടില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. കുറ്റം ചെയ്‌തെന്ന് തെളിയിക്കപ്പെടും വരെ ഒരാളും കുറ്റവാളി അല്ലെന്നാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പറഞ്ഞത്. ദിലീപിനെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പിസി ജോര്‍ജ് എംഎല്‍എ അഭിപ്രായപ്പെട്ടു.

 നടന്‍ സിദ്ദീഖ് എപ്പോഴും കൂടെ

നടന്‍ സിദ്ദീഖ് എപ്പോഴും കൂടെ

ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോള്‍ ആദ്യം അന്വേഷിച്ചെത്തിയത് നടന്‍ സിദ്ദീഖ് ആണ്. ഇപ്പോഴും ദിലീപിന് അദ്ദേഹം പിന്തുണ നല്‍കുന്നുമുണ്ട്. ദിലീപിനെ പിന്തുണയ്ക്കുന്നവരെ സംഘടിപ്പിക്കാന്‍ സിദ്ദീഖ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറ്റവാളി പരിവേഷം

കുറ്റവാളി പരിവേഷം

കുറ്റവാളിയെ പോലെ ദിലീപിനെ കാണുന്നതും ചിത്രീകരിക്കുന്നതും ശരിയല്ലെന്ന നിലപാടാണ് പലരും പങ്കുവച്ചത്. കോടതി കണ്ടെത്തിയതിന് ശേഷം പോരെ ഈ കുറ്റവാളി പരിവേഷം നല്‍കല്‍ എന്നാണ് ഇത്തരം വാദം ഉന്നയിക്കുന്നവരുടെ അഭിപ്രായം.

 ക്രൂശിക്കരുതെന്ന് ശ്രീശാന്ത്

ക്രൂശിക്കരുതെന്ന് ശ്രീശാന്ത്

ദിലീപിനെ ക്രൂശിക്കരുതെന്ന് നടനും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് അഭിപ്രായപ്പെട്ടു. കുറ്റം തെളിയും വരെ താന്‍ ദിലീപിനെ തള്ളിപ്പറയില്ല. കേസില്‍ ആരോപണ വിധേയന്‍ മാത്രമാണ് ദിലീപെന്നും ശ്രീശാന്ത് പറഞ്ഞു.

വിധി വരുന്നത് വരെ കാത്തിരിക്കണം

വിധി വരുന്നത് വരെ കാത്തിരിക്കണം

കോടതി വിധി വരുന്നത് വരെ കാത്തിരിക്കണം. അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഈ നിലപാട് സ്വീകരിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു. ശ്രീശാന്തിനെതിരേ ക്രിക്കറ്റ് ലോകത്തുനിന്നു ഉയര്‍ന്ന ആരോപണങ്ങള്‍ പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.

സിനിമയെ വെല്ലുന്ന തിരക്കഥ

സിനിമയെ വെല്ലുന്ന തിരക്കഥ

ദിലീപിനെ കുടുക്കാന്‍ സിനിമയെ വെല്ലുന്ന തിരക്കഥയാണ് നടന്നത്. നിരപരാധിത്വം തെളിയിച്ച് ദിലീപ് പുറത്തുവരും. അപ്പോള്‍ മാധ്യമങ്ങള്‍ ഒപ്പം നിന്നാല്‍ മതിയെന്നും സഹോദരന്‍ അനൂപ് അങ്കമാലി കോടതി പരിസരത്ത് വച്ച് മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലല്ല. ഇത് എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ഒരു തെളിവുമില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരാകുന്ന അഡ്വ. രാംകുമാര്‍ കോടതിയില്‍ വാദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+