Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡലപര്യടനത്തിന് ഭാരത് ബെൻസിന്റെ പുത്തൻ ബസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയു മണ്ഡല പര്യടനം ഭാരത് ബെൻസിന്റെ പുതിയ ബസ്സിൽ. ബസ്സിൽ നൂതന സംവിധാനങ്ങളാണ് തയ്യാറാക്കുന്നത് എന്നാണ് വിവരം. മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേക കാബിനും ബസ്സിനുള്ളിൽ ഉണ്ടെന്നാണ് മീഡിയവൺ റിപ്പോർട്ട് ചെയ്യുന്നത്.

സ്വിഫ്റ്റിന് കീഴിലെ ഹൈബ്രിഡ് ബസ് മ‍ണ്ഡല പര്യടനത്തിന് ഒരുക്കാമെന്ന് ഉദ്ദേശിച്ചിരുന്നെങ്കിലും പുതിയ ബസ് തന്നെ വാങ്ങുകയായിരുന്നു. 140 മണ്ഡ‍ലങ്ങളിലൂടെ ഒരു മാസവും ഒരാഴ്ചയും നീണ്ടുനിൽക്കുന്നതാണ് യാത്ര. കാറുകൾ വേണ്ടെന്ന് വെച്ച് മുഖ്യമന്ത്രിമാരും ബസ്സിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു

cm

ഭാരത് ബെൻസിന്റെ ബസ് ബെം​ഗളൂരുവിൽ നിർമാണത്തിൽ ആണ്. അത്യാവശ്യം കാപ്പിയും ചായയും ഇടാൻ മിനി കിച്ചണ്‌, മീറ്റിം​ഗിന് റൗണ്ട് ടേബിൾ, മുഖ്യനമന്ത്രിക്ക് പ്രത്യേക കാബിൻ, പ്രാഥമിക ആവശ്യങ്ങൾക്ക് ബാത്ത് റൂം 80 ലക്ഷം രൂപയോളം ചെലവ് വരും എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ബസ് ഏതാകുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

അടുത്ത മാസം 18 മുതൽ ആണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും മണ്ഡല പര്യടനം തുടങ്ങുന്നത് യാത്ര കെ എസ് ആർ ടി സിയുടെ ബസ്സിൽ ആണെന്നന വിവരം നേരത്തെ പുറത്തുവന്നിരുന്നു. കിഫ്ബി വഴി സ്വിഫ്റ്റിന് വാങ്ങിയ ബസ്സുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കരുത് എന്നാണ് കരാർ.

ഇതോടെയാണ് സ്വിഫ്റ്റിവെ ജീവനക്കാരുടെ ഡപ്പോസിറ്റ് തുക ഉപയോ​ഗിച്ച് വാങ്ങിയ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ബസ് ഇതിനായി ഉപയോ​ഗിക്കാമെന്ന് തീരുമാനിച്ചത്. എന്നാൽ പുതിയ ബസ് വാങ്ങാം എന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+