Get Updates
Get notified of breaking news, exclusive insights, and must-see stories!

'പഞ്ചാബി ഹൗസ്' നിര്‍മാണത്തില്‍ പിഴവ്; ഹരിശ്രീ അശോകന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: നടൻ ഹരിശ്രീ അശോകന്റെ 'പ‍ഞ്ചാബി ഹൗസ്' എന്ന വീടിന്റെ നിർമാണത്തിൽ വരുത്തിയ ​ഗുരുതരമായ പിഴവിന് 17,83,641 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത‍ൃ തർക്കപരിഹാര കോടതി. വീടിന്റെ പണി പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറം മങ്ങി പാെട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽ‌ കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കാൻ തുടങ്ങുകയും ചെയ്തു.

പി കെ ടൈൽസ് സെന്റർ, കേരള എ ജി വേൾജ് എന്നീ സ്ഥാപനങ്ങൾ നിന്നായിരുന്നു ടൈൽസ് വാങ്ങിയത് എന്നാണ് പറയുന്നത്. എൻ എസ് മാർബിൾ വർക്സിന്റെ ഉടമയുടെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നതെന്നും ഏഷ്യാനെറ്റ് ന്യൂസ്. കോം റിപ്പോർട്ട് ചെയ്യുന്നു.

harisreee

പലവട്ടം എതിർ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരം ഉണ്ടായില്ല. തുടർന്നാണ് ഹരിശ്രീ അശോകൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഉല്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്പന്നത്തിന്റെ ന്യൂനത സബന്ധിച്ച് യൊതുവിധ തെളിവുകളുമില്ലെന്നും വാറന്റിയുമായി ബന്ധപ്പെട്ട രേഖരളൊന്നും ഇല്ലെന്നത് അടക്കമുള്ള നിലപാടാണ് എതിർകക്ഷികൾ കോടതിയൽ സ്വീകരിച്ചത്.

‍ടൈൽസ് വിരിച്ചത് തങ്ങളെന്നും അവർ വാദിച്ചു. എന്നാൽ ഇൻവോയ്സും വാറന്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്ത‍ൃ സരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവൃത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി.

ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബ്ബന്ധിതനാക്കിയ എതിർ കക്ഷികളുടെ പ്രവൃത്തി ഒരു തരത്തിലും അം​ഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനും അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവി​ദ്യ എന്നിവർ മെമ്പർമാരുമായ ബഞ്ച് അഭിപ്രായപ്പെട്ടു. കെട്ടുപിണഞ്ഞതും സങ്കീർണവുമായ പാതകളിലൂടെ ഉപഭോക്താവിനെ അനാവശ്യമായി വലയ്ക്കുന്ന അധാർമികമായ വ്യാപാര രീതിയുടെയും സേവനത്തിലെ ​ഗുരുതരമായ ന്യൂനതയുടെയും ഉത്തമ ദൃഷ്ടാന്തമാണ് ഈ പരാതിയിൽ നിന്ന് വെളിവാക്കപ്പെടുന്നതെന്നും വിധി ന്യായത്തിൽ കോടതി വ്യക്തമാക്കി.

പരാതിക്കാരനുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് രണ്ടാം എതിർകക്ഷി 16,58,641 രൂപ നൽകണം. കൂടാതെ നഷ്ട പരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതിച്ചെലവായി 25000 രൂപയും ഒരു മാസത്തിനകം നൽകാൻ കോടതി നിർദ്ദേശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+