കുറ്റ്യാടി നാളീകേര വികസന പാർക്കിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീൻ
കുറ്റ്യാടി: മലയോര കര്‍ഷക ഗ്രാമങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിരകുമുളക്കുന്നു.വേളം പഞ്ചായത്തിലെ മണിമലയിൽ തുടക്കം കുറിച്ച കുറ്റ്യാടി നാളീകേര വികസന പാർക്കിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.
സുരഭിയെ വെട്ടിമാറ്റി ഐഎഫ്എഫ്കെ, അവൾക്കൊപ്പം നിൽക്കുന്നവർ അടുപ്പിക്കുന്നില്ല, സിനിമ കാണാൻ പാസ്സുമില്ല
നിർദ്ദിഷ്ട പാർക്കിനായി കഴിഞ്ഞ എൽ ഡി എഫ് ഭരണകാലത്ത് നാളീകേര വികസന പാർക്കിനായി എറ്റെടുത്ത മണിമലയിൽ 116- ഏക്കർ ഭൂമി സന്ദർശിച്ച ശേ ഷം സംസാരിക്കുകയായിരുന്നു മന്ത്രി.നാല്പത്തി രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കം.

കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് എംഎൽഎ കെ കെ ലതികയും സി പി ഐ എം കുന്നുമ്മൽ ഏരിയാ കമ്മറ്റിയും മുൻകൈ എട്ടത്താണ് മലയോര നാളീകേര കർഷകർക്ക് ഏറെ ആശ്വാസം പകരു ന്ന കുറ്റ്യാടി നാളീകേര വികസന പാർ ക്കിന്റെ പദ്ധതിക്ക് തുടക്കം കുറിച്ചത്.ഇതിന്റെ ഭാഗമായി പാർക്കിനായി മണി മലയിൽ 116 ഏക്കർ ഭൂമി എടുത്ത് കെ എസ്സ് ഐഡി സിക്ക് ഭൂമി കൈമാറിയത് കെ എസ് ഐ ഡി സി എം ഡി മാനേ ജിംങ്ങ് ഡയറക്ടറായും കെ പി കുഞ്ഞമ്മദ് കുട്ടി ചെയർമാനുമായി കമ്പനി രൂപീകരിച്ച് മഹീന്ദ്ര വിശദമായ പദ്ധതി തയ്യാറാക്കി വ്യവസായ വകുപ്പിനും കെ എസ്സ് ഐഡിസിക്കും സമർപ്പിച്ചു.
യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ചദ്ധതിനിശ്ചലമായി.എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ കർഷകർക്ക് ഏറെ പ്രതീക്ഷ നല്കി പദ്ധതി പൂർത്തീകരിക്കാ നുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി . നിർദ്ദിഷ്ട കമ്പനിയുടെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി കമ്പനി ഭാരവാഹികളും ജനപ്രതിനിധികളും കെ എസ്സ് ഐ ഡി സി വ്യവസായ വകുപ്പ് എന്നിവരുമായി നടത്തിയ ചർച്ചയിൽ ഏറ്റെടുത്ത ഭൂമി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചുറ്റുമതിൽ, നിർമ്മിക്കുകയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി വൈപുതി, ജലവിതരണ സംവിധാനം എന്നിവ ഉടൻ ആരംഭിക്കാനും തീരുമാനിച്ചു.
പദ്ധതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് തിരുവനന്തപുരത്ത് നടക്കുന്ന കമ്പനി, കെ എസ്സ് ഐ ഡി സി വ്യവസായ വകുപ്പ്, വിവിധ സംരംഭകരുടെ യോഗത്തിൽ തീരുമാനമെടുക്കുമെന്ന് മന്തി പറഞ്ഞു.പാറക്കൽ അബ്ദുല്ല എംഎൽഎ, മുൻ എംഎൽഎ കെ കെ ലതിക, കമ്പനി ചെയർമാൻ കെ പി കുഞ്ഞമ്മദ് കുട്ടി: കെ കെ ദിനേശൻ, കെ കൃഷ്ണൻ, കെ കെ സുരേഷ്, എൻ കെ രാമചന്ദ്രൻ , ഇ കെ നാണു ടി വി മനോജൻ, എൻ കെ കാളിയത്ത്, പഞ്ചായത്ത് പ്രസിഡന്റ് വി കെ അബ്ദുല്ല, നെല്ലിക്കുന്നുമ്മൽ അമ്മത് ഹാജി വിവിധ രാഷ്ട്രീയ പാർട്ടി - ജനപ്രതിനിധികളും വിവിധ വകുപ്പ് തല മേധാവികളും ഉദ്യോഗസ്ഥരും ചച്ചിയിൽ പങ്കെടുത്തു.












Click it and Unblock the Notifications