Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ കുരിശ് കൃഷി വ്യാപകമാകുന്നു: മുളയിലേ തകർക്കാൻ ഭരണകൂടം മടിക്കരുതെന്ന് ഗീവർഗീസ് മാർ കൂറിലോസ്

കേരളത്തിൽ വീണ്ടും കുരിശ് കൃഷി വ്യാപകമാകുന്നുവെന്ന് ഡോ ഗീവർഗീസ് മാർ കൂറിലോസ് നീതിയുടെ ചിഹ്നമായ ക്രിസ്തുവിന്റെ കുരിശ് ദുരുപയോഗം ചെയ്തു ഭൂമി കയ്യേറ്റം നടത്തുന്നവർക്കെതിരെ നടപടി എടുക്കാന്‍ സർക്കാർ ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി കയ്യേറാൻ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്. കുരിശുകൃഷി അല്ല ജൈവകൃഷിയാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു. ഇടുക്കി പരുന്തുംപാറയിൽ വൻകിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് പണിത കയ്യേറ്റക്കാരന്റെ നടപടിയുടെ പശ്ചാത്തലത്തിലാണ് ഗീവർഗീസ് മാർ കൂറിലോസിന്റെ കുറിപ്പ്.

'കേരളത്തിൽ വീണ്ടും കുരിശ് കൃഷി വ്യാപകമാകുന്നു. നീതിയുടെ ചിഹ്നമായ ക്രിസ്തുവിന്റെ കുരിശ് ദുരുപയോഗം ചെയ്തു ഭൂമി കയ്യേറ്റം നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ അധികാരികൾ ആർജവം കാണിക്കണം. യേശുക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം "കുരിശുകൾ " മുളയിലേ തകർക്കാൻ ഭരണകൂടം മടിക്കരുത്. മുൻപ് പറഞ്ഞത് ഇവിടെ ആവർത്തിക്കുന്നു.
ഭൂമി കയ്യേറാൻ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്. കുരിശുകൃഷി അല്ല ജൈവകൃഷിയാണ് വേണ്ടത്' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

cross

അതേസമയം, ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തിൽ സജിത്ത് ജോസഫ് റിസോർട്ടിനോട് ചേർന്ന് നിർമ്മിച്ച കുരിശ് റവന്യൂ അധികൃതർ പൊളിച്ച് നീക്കി. ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകാൻ നിർദ്ദേശിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കുരിശിന്‍റെ പണികൾ പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ടുകള്‍. ജില്ലയിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ മൂന്നേക്കർ മുപ്പത്തിയൊന്നു സെന്‍റ് സർക്കാർ ഭൂമി കയ്യേറിയാണ് വന്‍കിട റിസോർട്ട് നിർമ്മിച്ചതെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നിരിക്കേയാണ് കളക്ടറുടെ സ്റ്റോപ്പ് മെമ്മോ അടക്കം അവഗണിച്ച് കുരിശ് പണിതത്.

ഇടുക്കി ജില്ലയുടെ ദേവിക്കുളം താലൂക്കിലെ ബൈസൺവാലി വില്ലേജിലെ ചൊക്രമുടി മലനിരകളിൽ നടന്ന അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ നേരത്തെ അറിയിച്ചിരുന്നു. കയ്യേറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 2024 ആഗസ്റ്റ് 23-ന് ദേവിക്കുളം തഹസിൽദാറുടെ നിർദ്ദേശപ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചുവെന്നും അതിനുപിന്നാലെ അടിയന്തരമായി അന്വേഷണം നടത്തിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്കു നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. 2024 സെപ്റ്റംബർ 13-ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർ സ്ഥലത്ത് എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തു.

കയ്യേറ്റം തടയാൻ റവന്യൂ ആക്ടുകൾ പ്രകാരം നടപടികൾ സ്വീകരിക്കും. പതിച്ചു നൽകാനാകാത്തതും പാരിസ്ഥിതികമായി റെഡ് സോണിൽ ഉൾപ്പെടുന്നതുമായ പ്രദേശത്തുളള അനധികൃത കയ്യേറ്റം തടയാത്ത ഉദ്യോഗസ്ഥരെയും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് NOC അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥരെയും സർവ്വീസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കും. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ലാൻറ്റ് കൺസർവൻസി ആക്ട് പ്രകാരമുളള നടപടി സ്വീകരിക്കുന്നതിനും അതോടൊപ്പം മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഡിസാസ്റ്റർ മാനേജെന്റ് ആക്ട് പ്രകാരമുളള അടിയന്തര നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+