വീടുനിർമാണജോലിക്കിടെ ടെറസ്സിൽ നിന്നും വീണ് നിർമ്മാണ തൊഴിലാളി മരിച്ചു
വടകര: വീടുനിർമാണജോലിക്കിടെ ടെറസിൽ നിന്നുവീണ് തൊഴിലാളി മരിച്ചു.വൈക്കിലശ്ശേരിയിലെ കരുവാൻകണ്ടി മീത്തൽ മോഹനൻ (49) ആണ് മരിച്ചത്.വെളളിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം.
കുരിക്കിലാട് വീടിന്റെ ഒന്നാം നിലയുടെ മുകളിൽ വാർപ്പിന് പലക അടിക്കുന്നതിനിടെ മോഹനൻ നിലതെറ്റി താഴെ വീഴുകയായിരുന്നു.

ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ ഗോപാലൻ.അമ്മ: പരേതയായ ദേവി.
ഭാര്യ: ബിന്ദു.മക്കൾ: മേഘ്‌ന, ശ്രീദേവ്.,സഹോദരങ്ങൾ: രാജൻ, ചന്ദ്രൻ.












Click it and Unblock the Notifications