'വയറ് വേദന പറഞ്ഞപ്പോൾ രഹസ്യഭാഗത്ത് സ്പർശിച്ചു , മാറിൽ തൊട്ടു'; ആലപ്പുഴയിലെ 80 കാരനായ ഡോക്ടർക്കെതിരെ പെൺകുട്ടി
കൊച്ചി: ചികിത്സയ്ക്കായി എത്തിയപ്പോൾ ഡോക്ടർ മോശമായി പെരുമാറിയെന്ന ആരോപണവുമായി പെൺകുട്ടി. ആലപ്പുഴ കരുവാറ്റയിൽ ഉള്ള ഡോക്ടർക്കെതിരെ എറണാകുളം സ്വദേശിയായ പെൺകുട്ടിയുടേതാണ് പരാതി. അലർജി പ്രശ്നങ്ങൾ കാണിക്കുന്നതിനായാണ് താൻ ഡോക്ടറെ സമീപിച്ചതെന്ന് പെൺകുട്ടി പറയുന്നു. വയറ് വേദനയുണ്ടെന്ന് ഡോക്ടറോട് പറഞ്ഞപ്പോൾ പെട്ടെന്ന് തന്നെ കിടക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും വയറിൽ പരിശോധിക്കാതെ തന്റെ രഹസ്യഭാഗങ്ങൾ തൊടുകയായിരുന്നുവെന്നും മീഡിയ വൺ ചാനലിനോട് പെൺകുട്ടി പറഞ്ഞു.

'കല്യാണം കഴിഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ച് റഫ് ആയി തൊടുകയായിരുന്നു, പിന്നെ മാറിലും കൈവെച്ചു. അപ്പോൾ തന്നെ തനിക്ക് ഭയം തോന്നി. നിങ്ങളുടെ ശരീരം സെക്സിയാണെന്ന് പറഞ്ഞു. ഇതോടെ താൻ അയാളെ തട്ടിമാറ്റി എഴുന്നേറ്റു. എന്നാൽ തനിക്ക് സെക്ഷ്വൽ ആങ്സൈറ്റിയുണ്ടെന്നും കൗൺസിലിംഗിന് വരണമെന്നും ഡോക്ടർ തന്നോട് ആവശ്യപ്പെട്ടു', പെൺകുട്ടി പറഞ്ഞു. ഡോക്ടറിൽ നിന്ന് നിരവധിപേർക്ക് ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായതായും പെൺകുട്ടി പറയുന്നു. നേരിട്ട ദുരനുഭവത്തെ കുറിച്ച് വുമൻ എഗയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് കൂട്ടായ്മയുടെ പേജിലും പെൺകുട്ടി കുറിപ്പ് പങ്കുവെച്ചിരുന്നു. വായിക്കാം

'ആലപ്പുഴ കരുവാറ്റയിൽ ഉള്ള ഫിസിഷ്യൻ ആയ Dr മുഹമ്മദ് കുഞ്ഞു (മമ്മുഞ്ഞു) നിന്നുമുണ്ടായ ദുരനുഭവം ആണ് ഈ കുറിപ്പ് എഴുതുവാൻ കാരണം. എന്റെ ബന്ധുമിത്രാദികളുടെയും കുടുംബത്തിന്റെയും എല്ലാം വിശ്വസ്തനായ ഡോക്ടർ ആയ ഇദ്ദേഹം കുറച്ചു നാൾ ആയി സ്വന്തം ക്ലിനിക് നടത്തിവരുന്നു. തുമ്മൽ അല്ലർജിയുമായി ബന്ധപെട്ടാണ് മാതാപിതാക്കളോടൊപ്പം മൂന്നുപ്രാവശ്യം ഇദ്ദേഹത്തെ കൺസൽട്ട് ചെയ്തെത്. രണ്ടുമാസം മുൻപ് കണ്ടപ്പോൾ ആദ്യമായി കാണുന്ന എന്നോട് വളരെ അടുത്ത് പെരുമാറുകയും ശരീരത്തോട് ചേർത്ത് പിടിക്കുകയും ഒക്കെ ചെയ്യുകയുണ്ടായി. അതിൽ ബുദ്ധിമുട്ട് തോന്നിയ എന്നോട് പലരും പറഞ്ഞെത്തു എൺപത്തിനു അടുത്തു പ്രായമുള്ള അദ്ദേഹം പേരമകളെ പോലെ ചേർത്ത് പിടിച്ചതാവാം എന്നാണ്'.

'ഈ അടുത്ത ദിവസം കാണുവാൻ ചെന്നപ്പോൾ ഗ്യാസ് ട്രബിൾ ഉണ്ടെന്നു പറഞ്ഞപ്പോൾ എന്റെ വയറു പരിശോധിക്കുകയും പെട്ടെന്നു എന്തോ പ്രശ്നം ഉള്ള പോലെ കിടക്കാൻ ആവിശ്യപെടുകയും ചെയ്‌തു. പിന്നീട് വയറു പരിശോധിക്കാതെ എന്റെ ജനിറ്റിൽ ഏരിയയിലും ബ്രസ്റ്റസിലും സ്പർശിക്കുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്‌തു. എനിക്ക് എന്തോ എമർജൻസി സിറ്റുവേഷൻ ഉള്ള പോലെ വളരെ പെട്ടെന്നു പരിശോധന എന്ന ഭാവത്തിൽ എന്റെ പിതാവ് റൂമിൽ തന്നെ തിരിഞ്ഞു നിൽക്കെയാണ് ഇദ്ദേഹം ഇങ്ങനെ പെരുമാറിയത്'.

'മോശയായ സ്പര്ശനവും അദ്ദേഹത്തിന്റെ പെരുമാറ്റും അസ്വസ്ഥത തോന്നിയ ഞാൻ തട്ടിമാറ്റുകയും എഴുനേൽക്കാൻ ശ്രെമിച്ചപ്പോൾ എനിക്ക് സെഷുവൽ ആൻസൈറ്റി പ്രെശ്നം ഉണ്ടെന്നും പിന്നീട് കൗൺസിലിങ്നു വരുവാൻ പറയുകയും ചെയ്യ്തു. ഗ്യാസ് ട്രബിൾനു എന്റെ കൺസെന്റ് ഇല്ലാതെ പ്രൈവറ്റ് പാർട്സിൽ ഒരു ഗ്ലൗസ് പോലും ഉപയോഗിക്കാതെയാണ് സ്പർശിച്ചത്. എനിക്ക് ഉണ്ടായിട്ടുള്ള മാനസീക സമ്മർദ്ദം വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ലോക്കൽ സോഴ്സസിൽ നിന്നും അറിയാൻ കഴിഞ്ഞത് പല പ്രാവിശ്യം ഇയാൾക്കെതിരെ കംപ്ലൈന്റ്സ് ഉണ്ടായിട്ടുണ്ടെന്നാണ്'.

'വളരെ കുറച്ചു പ്രാവിശ്യം മാത്രം ആ ക്ലിനിക്കിൽ പോയിട്ടും ഒരുപാട് അമ്മമാരെയും പെണ്കുട്ടികളെയും ചെറിയ കുട്ടികളെയും എല്ലാം ആ ക്ലിനിക്കിൽ കണ്ടിട്ടുണ്ട്. ഇതുമായി ബന്ധപെട്ടു ഇയാൾക്കെതിരെ മുന്നോട്ടു പോകുവാൻ എനിക്ക് പ്രിവിലേജ് ഇല്ലാത്തത്കൊണ്ടാണ് ഈ കുറിപ്പിലൂടെ ജനങ്ങളോട് എന്റെ അനുഭവം ഷെയർ ചെയ്യുന്നത്. ഇതു വായിക്കുന്ന എല്ലാവരും ഇയാൾക്ക് എതിരെയും മെഡിക്കൽ പ്രൊഫഷൻ ദുരുപയോഗം ചെയ്യുന്ന ഒരുവിധ ധാർമികതയും ഇല്ലാത്ത ഇയാളെ പോലെയുള്ളവരെ ഒക്കെ കോൾ ഔട്ട് ചെയ്യണം എന്ന് അപേക്ഷിക്കുന്നു'.
'ഈ സൗന്ദര്യത്തെ എങ്ങനെ വർണിക്കും? വീണ്ടും ഞെട്ടിച്ച് സാധിക, ചിത്രങ്ങൾ വൈറൽ
Recommended Video
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications