വാറന്റിയുള്ള എസി സൗജന്യമായി മാറ്റി നല്‍കിയില്ല; കമ്പനി 25000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: വാറന്റി കാലാവധി നിലനിൽക്കെ തകരാറിലായ എയർകണ്ടീഷണറിന്റെ കംപ്രസർ സൗജന്യമായി മാറ്റിനൽകേണ്ടതിനു പകരം ₹15,000 അധികം നൽകി പുതിയ എസി വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിച്ച ഗോദ്‌റേജ് കമ്പനിയുടെ നടപടി അധാർമികവും നിയമവിരുദ്ധവുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
വല്ലാർപാടം സ്വദേശി സുദർശനൻ സി.ആർ. 2018-ൽ വാങ്ങിയ ഗോദ്‌റേജ് സ്പ്ലിറ്റ് എസിയുടെ കംപ്രസറിന് ഏഴ് വർഷത്തെ വാറന്റി ഉണ്ടായിരുന്നു. 2024 മാർച്ചിൽ കൂളിംഗ് കുറഞ്ഞതിനെ തുടർന്ന് പരാതി നൽകിയപ്പോൾ കമ്പനി ടെക്‌നിഷ്യൻ പരിശോധിച്ച് കംപ്രസർ പൂർണമായും തകരാറിലാണെന്ന് സ്ഥിരീകരിച്ചു. എന്നിട്ടും "ഈ മോഡലിന്റെ കംപ്രസർ ലഭ്യമല്ല" എന്ന് ചൂണ്ടിക്കാട്ടി വാറന്റി സേവനം നിഷേധിച്ച കമ്പനി, ₹15,000 അധികം കൊടുത്താൽ മാത്രമേ പുതിയ എസി നൽകൂ എന്ന നിലപാടാണ് സ്വീകരിച്ചത്.

ഈ നടപടി ഉപഭോക്തൃ സംരക്ഷണ നിയമം 2019-ലെ സെക്ഷൻ 2(47) പ്രകാരം "അന്യായ വ്യാപാര രീതി" (Unfair Trade Practice)യും "നിയന്ത്രിത വ്യാപാര രീതി" (Restrictive Trade Practice)യുമാണെന്ന് കമ്മീഷൻ വിലയിരുത്തി. വാറന്റി കാലയളവിൽ സ്‌പെയർ പാർട്‌സ് ലഭ്യമല്ലെന്ന് പറഞ്ഞ് സേവനം നിഷേധിക്കുന്നത് "സേവനത്തിലെ ന്യൂനത" (Deficiency in Service) കൂടിയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
അധ്യക്ഷൻ ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കമ്പനി ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തകരാറിലായ കംപ്രസർ സൗജന്യമായി മാറ്റി സ്ഥാപിക്കണം; പുതിയ കംപ്രസറിന് 12 മാസത്തെ വാറന്റിയും നൽകണം. ഇത് സാധ്യമല്ലെങ്കിൽ അടുത്ത 15 ദിവസത്തിനകം ഉപഭോക്താവിന് ഇഷ്ടമുള്ള തുല്യമോ മികച്ചതോ ആയ പുതിയ എസി നൽകണം അല്ലെങ്കിൽ വാങ്ങിയ വില മുഴുവനും (2024 ജൂൺ 28 മുതൽ 9% പലിശ സഹിതം) തിരിച്ചുനൽകണം. അതോടൊപ്പം തന്നെ മാനസിക ബുദ്ധിമുട്ടിനും സാമ്പത്തിക നഷ്ടത്തിനും 20000 രൂപ നഷ്ടപരിഹാരവും 5000 കോടതി ചെലവും 45 ദിവസത്തിനകം നൽകാനും കോടതി ഉത്തരവിട്ടു.
വേനൽക്കാലത്ത് എസി പ്രവർത്തനരഹിതമായതുമൂലം ഉപഭോക്താവിന് സാരമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായും കമ്മീഷൻ നിരീക്ഷിച്ചു. വാറന്റി പാലിക്കുന്നത് പുതിയ ഉൽപ്പന്നം വാങ്ങിക്കൊണ്ട് മാത്രമേ സാധ്യമാകൂ എന്ന നിലപാട് നിയമപരമായി നിലനിൽക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഉപഭോക്തൃ അവകാശ സംരക്ഷണത്തിന് ശക്തമായ മാതൃകയായി മാറിയ ഈ വിധി, വാറന്റി കാലയളവിൽ സ്‌പെയർ പാർട്‌സ് ലഭ്യമല്ലെന്ന് പറഞ്ഞ് ഉപഭോക്താക്കളെ വഞ്ചിക്കുന്ന കമ്പനികൾക്കുള്ള താക്കീതായിട്ടും വിലയിരുത്തപ്പെടുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications