Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണക്കച്ചവടം പൊടിപൊടിച്ചു; 106 കോടിയുടെ റെക്കോർഡ് വിൽപന നടത്തി കൺസ്യൂമർ ഫെഡ്

കോഴിക്കോട്: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോർഡ് വിൽപന നടത്തി കൺസ്യൂമർ ഫെഡ്. 1500 ഓണച്ചന്തകളും 175 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി 106 കോടിയുടെ റെക്കോർഡ് വിൽപന നടന്നത്. 50 കോടി സബ്സിഡി സാധനങ്ങളുടേയും 56 കോടി നോൺ സബ്സിഡി സാധനങ്ങളുടേയും വിൽപന വഴിയാണ് കൺസ്യൂമർ ഫെഡ് ഈ നേട്ടം സ്വന്തമാക്കിയത്.

ആ​ഗസ്റ്റ് 19 മുതൽ 28 വരെ പത്ത് മാസം സംസ്ഥാന ജില്ലാ ​ഗ്രാമീണ തലത്തിലുള്ള ചന്തകൾ വഴി മികച്ച വിപണിയിൽ ഇടപെടാണ് കൺസ്യൂമർ ഫെഡ് ഓണക്കാലത്ത് നടത്തിയെതെന്നാണ് അധികൃതർ പറഞ്ഞത്. വിലക്കയറ്റം പിടിച്ചനിർത്തുന്നതിൽ കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾ പ്രധാന പങ്ക് വഹിച്ചെന്ന് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.

consumer

ആവശ്യ സാധനങ്ങൾക്ക് പുറമെ 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ മറ്റ് നിത്യോപയോ​ഗ സാധനങ്ങളും ഓണച്ചന്തകളിൽ ലഭ്യമായിരുന്നു. അരി ഉൾപ്പെടെ 13 ഇനങ്ങൾ സബ്സിഡി നിരക്കിൽ ഓണച്ചന്തകളിൽ ലഭ്യമാക്കി. ജയ, കുറുവ, മട്ട എന്നിവ കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ജനങ്ങളിലേക്ക് എത്തിച്ചതെന്നും അധികൃതർ പറഞ്ഞു

6000 ടൺ അരി, 1200 ടൺ പ‍ഞ്ചസാര, 500 ടൺ ചെറുപയർ, 525 ടണ്‌ ഉഴുന്ന്, 470 ടൺ കടല, 430 ടൺ വൻ പയർ, 425 ടൺ തുവര, 450 ടൺ മുളക്, 380 ടൺ മല്ലി, 12 ലക്ഷം പാക്കറ്റ് വെളിച്ചെണ്ണ എന്നിവ ഓണക്കാല വിപണിയിലൂടെ വിൽപന നടന്നെന്ന് അധികൃതർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+