Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിയന്‍മാര്‍ ഇതിലേ...ഇതിലേ...ഒരു ദിവസം മദ്യവില്‍പ്പനശാല വാരിക്കൂട്ടിയത് ഒരു കോടിയിലധികം രൂപ!!!

പുതുവല്‍സര ആഘോഷത്തിന്‍റെ ഭാഗമായി വൈറ്റില കണ്‍സ്യൂമര്‍ ഫെഡിന്‍റെ ഔട്ട്‌ലെറ്റില്‍ ഒരു ദിവസം 1.2 കോടി രൂപയുടെ റെക്കോര്‍‍ഡ് വില്‍പ്പന

കൊച്ചി: പുതുവര്‍ഷം ലോകമെങ്ങും ഗംഭീരമായി ആഘോഷിച്ചു കഴിഞ്ഞതിനു പിന്നാലെ അമ്പരപ്പിക്കുന്ന പല കണക്കുകളും പുറത്തുവരുന്നു. മദ്യവില്‍പ്പനയില്‍ റെക്കോഡിട്ട് കേരളത്തിലെ ഒരു മദ്യവില്‍പ്പനശാല മറ്റുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്.

പുതുവല്‍സരാഘോഷത്തിനായി കൊച്ചിയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വൈറ്റില പ്രീമിയം ഔട്ട്‌ലെറ്റാണ് കുടിയന്‍മാരുടെ താവളമായി മാറിയത്. 1.2 കോടിയുടെ വില്‍പ്പനയാണ് ഇവിടെ നടന്നത്. കേരളത്തില്‍ ഇതാദ്യമായാണ് ഒരു മദ്യവില്‍പ്പന ശാല ഒരു ദിവസം മാത്രം ഒരു കോടിയിലധികം രൂപയുടെ വില്‍പ്പന നടത്തുന്നത്.

ബിവറേജസ് കോര്‍പറേഷന് കീഴിലും എറണാകുളം തന്നെ

ബിവറേജസ് കോര്‍പറേഷനു കീഴിലുള്ള മദ്യ വില്‍പ്പനശാലകളിലും എറണാകുളം തന്നെ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഗാന്ധിനഗര്‍ പ്രീമിയം ഔട്ട്‌ലെറ്റാണ് ഈ നേട്ടം കൈവരിച്ചത്. ഇവിടെ പുതുവര്‍ഷത്തലേന്നു വിറ്റത് 48.65 ലക്ഷം രൂപയുടെ മദ്യമാണ്.

ഇതാദ്യമായല്ല കണ്‍സ്യൂമര്‍ ഫെഡ് മുന്നിലെത്തുന്നത്

സംസ്ഥാനത്ത് ഇതാദ്യമായല്ല മദ്യവില്‍പ്പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഒരു ഔട്ട്‌ലെറ്റ് മുന്നിലെത്തുന്നത്. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളെ മുമ്പും ഇവര്‍ മറികടന്നിട്ടുണ്ട്. ഓണക്കാലത്തും കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രീമിയം ഔട്ട്‌ലെറ്റ് 38 ലക്ഷം രൂപ നേടി കരുത്തു കാട്ടിയിരുന്നു.

 പുതുവല്‍സരം കുടിച്ച് ആര്‍മാദിച്ച് മലയാളികള്‍

ഇത്തവണത്തെ പുതുവല്‍സരത്തില്‍ മലയാളികള്‍ കുടിച്ച് ആര്‍മാദിച്ചതായി കണക്കുകള്‍ തെളിയിക്കുന്നു. ഓണക്കാലത്തുണ്ടാവുന്ന മദ്യവില്‍പ്പനയേക്കാള്‍ കൂടുതലാണ് പുതുവല്‍സര ആഘോഷവുമായി ബന്ധപ്പെട്ട്
നടന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 36 ലിക്കര്‍ ഷോപ്പുകളിലും മൂന്നു ബിയര്‍ ഷോപ്പുകളിലുമായി 11.36 കോടിയുടെ മദ്യവില്‍പ്പനയുണ്ടായി.

ബിവറേജസ് കോര്‍പറേഷനും വിട്ടുകൊടുത്തില്ല

ബിവറേജസ് കോര്‍പറേഷനില്‍ പുതുവല്‍സര ആഘോഷവുമായി ബന്ധപ്പെട്ട് 59.03 കോടിയുടെ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ പുതുവര്‍ഷത്തലേന്നിനേക്കാള്‍ കൂടുതലാണ് ഇത്. അന്നു 54.30 കോടിയാണ് കോര്‍പറേഷനു ലഭിച്ചത്. 23 വെയര്‍ഹൗസും 270 വിദേശ മദ്യശാലകളും ബിവറേജസ് കോര്‍പറേഷനു കീഴിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+