കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവോണത്തിന് മദ്യം കിട്ടാക്കനിയാകും; കൺസ്യൂമർ‌ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കില്ല, ബാറുകൾ തുറക്കും!

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവോണത്തിന് കഴിഞ്ഞ വർഷത്തിലേത് പോലെ തന്നെ ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കില്ല. മന്ത്രിതല യോഗത്തിലാണ് തിരുവോണ ദിവസത്തെ അവധി തുടരാൻ തീരുമാനമായത്. അതേസമയം ബാറുകൾക്ക് അവധി ബാധകമാക്കേണ്ടെന്നും സർക്കാർ തീരുമാനിച്ചു.

വിവാഹ രജിസ്ട്രേഷൻ വിവാദം; ദമ്പതികൾക്ക് നേരിട്ട അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് ഗുരുവായൂർ നഗരസഭ!വിവാഹ രജിസ്ട്രേഷൻ വിവാദം; ദമ്പതികൾക്ക് നേരിട്ട അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് ഗുരുവായൂർ നഗരസഭ!

ഡ്രൈ ഡേ പ്രഖ്യാപിക്കുന്നതിന് പകരം ബാറുകൾക്ക് മാത്രം പ്രവർത്തനാനുമതി നൽകുന്നത് ലാഭം നേടുന്നതിന് സഹായിക്കാൻ വേണ്ടിയാണെന്നാണ് കഴിഞ്ഞ വർഷം പ്രതിപക്ഷം ആരോപിച്ചത്. ഈ വർഷവും കഴിഞ്ഞ വർഷം പോലെ തന്നെ ആയതിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സൂചനകൾ.

Liquor

അതേസമയം ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും കഴിഞ്ഞ തവണത്തേത് പോലെ തന്നെ നൽകാനും മന്ത്രിസഭ തീരുമനിച്ചിട്ടുണ്ട്. ബിവറേജസ് കോർപപ്പറേഷന്റെ 270ഉം കൺസ്യുമർഫെഡിന്റഎ 34ഉം ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കഴിഞ്ഞ തവണ 29.5 ശതമാനമായിരുന്നു എക്സ്ഗ്രേഷ്യ ഉൾപ്പെടെയുള്ള ബോണസ്. ഈ വർഷം സ്ഥിരപ്പെടുത്തിയ ലേബില്ലിങ് തൊവിലാളികൾക്കും ആനുകൂല്യ ലഭിക്കും.

കഴിഞ്ഞ വർഷം പ്രളയത്തിനും ഓണത്തിനുമിടയിലുള്ള പത്തുദിവസം മലയാളികൾ കുടിച്ചത് 516 കോടി രൂപയുടെ മദ്യമായിരുന്നു. മുൻ വർഷങ്ങളേക്കാൾ വിൽപ്പനയിൽ 17 കോടി രൂപയുടെ കുറവുണ്ടെന്നായിരുന്നു കണക്കുകൾ സൂചിപ്പിച്ചത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഉത്രാടദിനത്തിൽ 88 കോടിയുടെയും അവിട്ടംദിനത്തിൽ 59 കോടി രൂപയുടെയും മദ്യം വിറ്റിരുന്നു.

English summary
Consumer outlets will not work for Onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X