കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വത്ര അഴിമതി!!! കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ നേരിടുന്ന കണ്‍സ്യൂമര്‍ ഫെഡിന് വന്‍ തിരിച്ചടി. കണ്‍സ്യൂമര്‍ ഫെഡിന്റെ ഭരണ സമിതി തന്നെ പിരിച്ചുവിട്ടിരിയ്ക്കുകയാണ് ഇപ്പോള്‍.

സഹകരണ വകുപ്പ് രജിസ്ട്രാര്‍ ആണ് ഭരണ സമിതി പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. അഴിമതി ആരോപണങ്ങളെകുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് നടപടിയെടുത്തിയ്ക്കുന്നത്. ഭരണ ചുമതല സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാര്‍ക്ക് നല്‍കി.

Consumer Fed

കണ്‍സ്യൂമര്‍ഫെഡില്‍ വന്‍ അഴിമതി നടക്കുന്നതായി ടോമിന്‍ തച്ചങ്കരി എംഡി ആയിരിയ്ക്കുമ്പോള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആരോപണങ്ങള്‍ സഹകരണ വകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണനിലേയ്ക്ക് വരെ എത്തിയ സന്ദര്‍ഭത്തിലാണ് ടോമിന്‍ തച്ചങ്കരിയെ സ്ഥാനത്ത് നിന്ന് മാറ്റുന്നത്.

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. ചെയര്‍മാനെ മാറ്റണം എന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തു.

കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയ്‌ക്കെതിരെ കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനി അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ചെയര്‍മാനെ സംരക്ഷിയ്ക്കുന്ന നിലപാടായിരുന്നു വകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സ്വീകരിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

കണ്‍സ്യൂമര്‍ഫെഡ് അഴിമതി സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ ബാധിയ്ക്കും എന്ന ഘട്ടത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിയ്ക്കുന്നത്. രമേശ് ചെന്നിത്തലയും സിഎന്‍ ബാലകൃഷ്ണനും ചേര്‍ന്നാണ് ഇപ്പോള്‍ തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Consumerfed director board suspended.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X