കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ മദ്യവില്‍പനയ്‌ക്കെതിരെ ടി എന്‍ പ്രതാപന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ മദ്യനയത്തെ തുടര്‍ന്ന് ബാറുകള്‍ അടച്ചിട്ടതോടെ ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ നീക്കത്തിനെതിരെ ടി എന്‍ പ്രതാപന്‍ എംഎല്‍എ. ഇത്തരമൊരു നീക്കം സര്‍ക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമാണെന്നും ഘട്ടം ഘട്ടമായി മദ്യം ഒഴിവാക്കാനുള്ള നീക്കത്തിന് ഇത് തിരിച്ചടിയാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

മദ്യനയം അട്ടിമറിക്കാനുള്ള ഗൂഡ നീക്കമാണ് ഇതിന് പിന്നില്‍. ഒരുതരത്തിലും ഇത് അംഗീകരിക്കാന്‍ ആകില്ല. കണ്‍സ്യൂമര്‍ ഫെഡിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതിക്കായി നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുകയാണ്.

tn-prathapan

ഓണ്‍ലൈന്‍ വഴി മദ്യത്തിനുള്ള ഓര്‍ഡര്‍ നല്‍കിയശേഷം കണ്‍സ്യൂമര്‍ ഫെഡിന്റെ കേന്ദ്രത്തില്‍ ചെന്ന് തിരക്കില്ലാതെ മദ്യം വാങ്ങാമെന്നാണ് ഇതിന്റെ നേട്ടം. ഇതുവഴി ഇപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‌ലറ്റുകളിലുള്ള തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നും കരുതുന്നു.

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ തുടര്‍ന്ന് പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ളവയെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. പല ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളായി മാറിയിട്ടുണ്ട്. ബാറുകള്‍ അടച്ചുപൂട്ടിയതോടെ ബീവറേജസ് ഔട്ട്‌ലറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ പോലീസിന്റെ സഹായത്തോടെയാണ് തിരക്ക് നിയന്ത്രിക്കുന്നത്.

English summary
TN Prathapan against Bevco or Consumer fed Online purchase of liquor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X