ഫോണ്‍ വിളിച്ചാല്‍, സാധനങ്ങല്‍ വീട്ടിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്
തിരുവനന്തപുരം: പ്രതിസന്ധിയില്‍ തുടരുന്ന കണ്‍സ്യൂമര്‍ഫെഡിനെ രക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. അതിന്റെ ആരംഭഘട്ടമെന്ന നിലയില്‍ കണ്‍സൂമര്‍ഫെഡ്, ആവശ്യക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ ഒരുങ്ങുന്നു. ആവശ്യമുള്ള സാധനങ്ങള്‍ മുന്‍കൂട്ടി ആവശ്യപ്പെട്ടാല്‍ വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
കണ്‍സൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും മൊബൈല്‍ ത്രിവേണികളും വഴിയാണ് പദ്ധതി നടപ്പാക്കുക. പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം മേഖലാ ഓഫീസ് പരിധിയിലാണ് ഇത് നടപ്പിലാക്കുക. നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമേ നീതി മെഡിക്കല്‍ സ്‌റ്റോര്‍ വഴി ഡോക്ടറുടെ കുറിപ്പ് പ്രകാരം മരുന്നുകളും ലഭ്യമാക്കും.

തിരുവനന്തപുരത്തെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് എംഡി ഡോ എസ് രത്‌നകുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്തെ തിരുമല, നെയ്യാറ്റിന്‍കര, പാലോട്, ആനാട്, ആര്യനാട്, നെടുമങ്ങാട്, മണക്കാട്, വിഴിഞ്ഞം, ആറ്റിങ്ങല്‍, വര്‍ക്കല, കിളിമാനൂര്‍, വെഞ്ഞാറമൂട്, പിരപ്പന്‍കോട്, കേശവദാസപുരം, പേരൂര്‍ക്കട, വെള്ളയമ്പലം, പാളയം എന്നിവിടങ്ങളിലെ യൂണിറ്റുകള്‍ വഴിയാണ് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുക.












Click it and Unblock the Notifications