കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ് ചാറ്റ് സേവനവും ഓഫര്‍ ചെയ്ത് ബിഎസ്എന്‍എല്‍! വലയില്‍ വീണവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം...

ഇത്തരം മെസേജുകള്‍ക്ക് പ്രതികരിച്ചാല്‍ 30 രൂപ മുതല്‍ 150 രൂപ വരെ നഷ്ടമാകുന്നുണ്ടെന്ന് ഉപഭോക്താക്കളും പറയുന്നു.

Google Oneindia Malayalam News

തിരുവനന്തപുരം: 'ഞാന്‍ ഇപ്പോള്‍ ഫ്രീയാണ്, സുന്ദരിയായ എന്നെ വിളിക്കൂ' എന്ന രീതിയില്‍ കൗമാരക്കാരെ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള സെക്‌സ് ചാറ്റ് സേവനവും ഓഫര്‍ ചെയ്ത് ബിഎസ്എന്‍എല്‍. അംഗീകൃത സേവനദാതാക്കള്‍ ബിഎസ്എന്‍എല്‍ വഴി നല്‍കുന്ന സേവനങ്ങളില്‍ സെക്‌സ് ചാറ്റ് വരെയുണ്ടെന്നാണ് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇത്തരം മെസേജുകളോട് പ്രതികരിക്കുന്നവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടവും സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ രീതിയില്‍ വരുന്ന മെസേജുകള്‍ക്ക് പ്രതികരിച്ചാല്‍ 30 രൂപ മുതല്‍ 150 രൂപ വരെ നഷ്ടമാകുന്നുണ്ടെന്ന് ഉപഭോക്താക്കളും പറയുന്നു. ബിഎസ്എന്‍എല്ലിനെ കൂടാതെ മറ്റുചില മൊബൈല്‍ സര്‍വ്വീസുകളിലും ഇത്തരം മെസേജുകള്‍ പ്രചരിക്കുന്നുണ്ട്.

സെക്‌സ് ചാറ്റും...

സെക്‌സ് ചാറ്റും...

സിനിമ,സ്‌പോര്‍ട്‌സ്,ജ്യോതിഷം,തുടങ്ങിയ വാല്യൂ ആഡഡ് സേവനങ്ങളിലാണ് സെക്‌സ് ചാറ്റിനു ക്ഷണിച്ചുകൊണ്ടുള്ള മെസേജുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഇത്തരത്തിലുള്ള എസ്എംഎസുകള്‍ വ്യാപകമായി ലഭിക്കുന്നുണ്ടെന്നാണ് പരാതി.

കാണാന്‍ സുന്ദരിയാണ്...

കാണാന്‍ സുന്ദരിയാണ്...

കാണാന്‍ സുന്ദരിയായ ഞാന്‍ ഫ്രീയാണ്, എന്നെ വിളിക്കൂ തുടങ്ങിയ പ്രലോഭിക്കുന്ന വാചകങ്ങള്‍ അടങ്ങിയ എസ്എംഎസുകളാണ് കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ള ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പണം നഷ്ടമാകുന്നു..

പണം നഷ്ടമാകുന്നു..

ഇത്തരം മെസേജുകള്‍ക്ക് പ്രതികരിച്ചാല്‍ 30 രൂപ മുതല്‍ 150 രൂപവരെ നഷ്ടമാകുന്നുണ്ടെന്നാണ് ഉപഭോക്താക്കളുടെ പരാതി. അംഗീകൃത സേവനദാതാക്കള്‍ ബിഎസ്എന്‍എല്‍ വഴി നല്‍കുന്ന ഇത്തരം സേവനങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

അറുപതിലധികം സേവനദാതാക്കള്‍...

അറുപതിലധികം സേവനദാതാക്കള്‍...

സേവനദാതാക്കള്‍ നല്‍കുന്ന ഇത്തരം സേവനങ്ങള്‍ നിയന്ത്രിക്കാന്‍ ബിഎസ്എന്‍എല്‍ മുന്‍കൈ എടുക്കുന്നില്ലെന്നും പരാതിയുണ്ട്. അറുപതിലധികം സേവനദാതാക്കളാണ് ബിഎസ്എന്‍എല്‍ വഴി ഇത്തരം സേവനങ്ങള്‍ നല്‍കാനുള്ളതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടിലുള്ളത്.

നിബന്ധനകള്‍...

നിബന്ധനകള്‍...

വലിയ നിബന്ധനകളോടെയാണ് ഇത്തരം സേവനദാതാക്കള്‍ക്ക് ബി.എസ്.എന്‍.എല്‍ അംഗീകാരം നല്‍കുന്നത്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയായിരിക്കണം. ഒരുകോടി രൂപ വാര്‍ഷിക വിറ്റുവരവ് വേണം എന്നിങ്ങനെ പോകുന്നു നിബന്ധനകള്‍.

ഉപയോഗപ്പെടുത്തുന്നവര്‍ കുറവ്...

ഉപയോഗപ്പെടുത്തുന്നവര്‍ കുറവ്...

ഇത്തരം അനാവശ്യ സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാനാകുമെന്ന് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ടെങ്കിലും, ഈ സേവനം പ്രയോജനപ്പെടുത്തുന്നവര്‍ കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്. 1909 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ ഇത്തരം അനാവശ്യ സന്ദേശങ്ങള്‍ വരുന്നത് ഒഴിവാക്കാനാകും.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

തിരുവനന്തപുരത്ത് എടിഎം കൊള്ള, ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തു, കവര്‍ന്നത് പത്തരലക്ഷം!കൂടുതല്‍ വായിക്കൂ...

ഗ്ലാമര്‍ വേഷം വിട്ട് ഗ്രാമീണ സുന്ദരിയായ തെന്നിന്ത്യന്‍ താരത്തിന്റെ ബാര്‍ബി ഡോള്‍ ചിത്രങ്ങള്‍!!!കൂടുതല്‍ വായിക്കൂ...

English summary
consumer's complaint about unwanted messages from bsnl.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X