വന്‍മതില്‍ തീര്‍ത്ത് കണ്ടെയ്‌നര്‍ ലോറികള്‍; നടപടി വേണമെന്ന് നാട്ടുകാര്‍
അണങ്കൂര്‍: കാസര്‍കോടിനും ചെര്‍ക്കളക്കുമിടയിലുള്ള ചില കാര്‍ ഷോറൂമുകളിലേക്ക് വാഹനങ്ങളുമായി വരുന്ന കണ്ടെയ്‌നര്‍ ലോറികള്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നു. റോഡോട് ചേര്‍ന്ന് വണ്ടി നിര്‍ത്തിയാണ് കാര്‍ ഇറക്കുന്നത്. ഒരേ സമയത്ത് മൂന്നും നാലും ലോറികളാണ് റോഡരികില്‍ നിര്‍ത്തിയിടുന്നത്. ഇത് പലപ്പോഴും മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നു.
കൂടാതെ റോഡില്‍ വെച്ച് തന്നെയാണ് കണ്ടെയ്‌നര്‍ ലോറികള്‍ തിരിക്കുന്നത്. പലപ്പോഴും അടിഭാഗം റോഡില്‍ തട്ടി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. ഷോറൂമുകളില്‍ കാര്‍ ഇറക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും റോഡരികില്‍ കണ്ടെയ്‌നര്‍ ലോറി നിര്‍ത്തി വാഹനങ്ങള്‍ ഇറക്കുമ്പോഴുണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കണമെന്നും നാട്ടുകാര്‍ പറയുന്നു.

നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ വാഹനങ്ങള്‍ ഇറക്കുന്ന കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications