Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീധരന്‍ പിള്ളയ്ക്കും തന്ത്രിക്കുമെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാനഅധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്കും തന്ത്രി കണ്ഠരര് രാജീവനും നടന്‍ കൊല്ലം തുളസിക്കുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതിലക്ഷ്യ ഹര്‍ജി. അഭിഭാഷകരായ ഗീനാ കുമാരി, വര്‍ഷ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

 kandasree-1542961369.jpg

പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ്മ, ബി.ജെ.പി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരേയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.
കോടതിവിധി നടപ്പാക്കുന്നത് തടയാന്‍ ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു.

കോടതി അലക്ഷ്യ ഹര്‍ജികൾ നൽകുന്നതിന് നേരത്തെ അഡീഷണൽ സോളിസിറ്റര്‍ ജനറൽ അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഹര്‍ജികൾ രജിസ്ട്രിയുടെ അനുമതിയോടെ നേരിട്ട് ഫയൽ ചെയ്തതിരിക്കുന്നത്. കൊല്ലം തുളസിയുടെ പ്രസംഗം, സ്ത്രീകൾ പ്രവേശിച്ചാൽ ക്ഷേത്രം അടക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനം, സ്ത്രീകളെ തടഞ്ഞുനിര്‍ത്തി പരിശോധന എന്നിവ കോടതിയലക്ഷ്യ നടപടികളാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+