ചായത്തൊട്ടിയിലെ കുറുക്കന്: കെസി ജോസഫിനെതിരെ കോടതിയലക്ഷ്യം
കൊച്ചി: സോളാര്‍ കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍ക്കിടയില്‍ കിടന്നുഴലുന്ന സംസ്ഥാന സര്‍ക്കാരിന് അടുത്ത തിരിച്ചടി. മന്ത്രിസഭയില്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത വിശ്വസ്തരില്‍ ഒരാളായ കെസി ജോസഫിനെ നേര്‍ക്ക് കോടതിയലക്ഷ്യ നടപടി.
ഹൈക്കോടതിയെ ജഡ്ജിയെ ചായത്തൊട്ടിയില്‍ വീണ കുറുക്കന് എന്ന് വിമര്‍ശിച്ച സംഭവത്തിലാണ് നടപടി. ഫെബ്രുവരി 16 ന് മന്ത്രി നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരെ ആയിരുന്നു കെ സി ജോസഫിന്റെ പരാമര്‍ശം. 'ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന് ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാകുമോ' എന്നായിരുന്നു വിമര്‍ശനം. ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു കെസി ജോസഫ് ഈ പരമാര്‍ശം നടത്തിയത് .
കാര്യക്ഷമം അല്ലാത്ത അഡ്വക്കറ്റ് ജനറല്‍ ഓഫീസ് അടച്ചപൂട്ടുന്നതാണ് നല്ലത് എന്നായിരുന്നു ജസ്റ്റിസ് അലക്സാണ്ടര്‍ ജോസഫ് പറഞ്ഞത്. സര്‍ക്കാര്‍ അഭിഭാഷകരില്‍ അബ്കാരികളുടെ നോമിനികള്‍ വരെയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ കെസി ജോസഫ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. സിപിഎം എംഎല്‍എ ആയ വി ശിവന്‍കുട്ടിയാണ് മന്ത്രിയ്ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.