ചീഫ് സെക്രട്ടറിക്ക് കോടതി അലക്ഷ്യത്തിന് നോട്ടീസ്
തൃശൂര്‍: നിര്‍ദിഷ്ട മലയോര ഹൈവേയുടെ റൂട്ട് മാറ്റാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി നടപ്പിലാക്കാത്ത ചീഫ് സെക്രട്ടറിക്ക് കോടതി അലക്ഷ്യത്തിന് നോട്ടീസ്. മലയോരപ്രദേശങ്ങളിലെ ഗതാഗതം വര്‍ധിപ്പിക്കാനും അതുവഴി വികസനം എത്തിക്കാനുംവേണ്ടി തയാറാക്കിയ പദ്ധതി പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി റോഡ് വഴി വിലങ്ങന്നൂരില്‍ എത്തി പുത്തൂര്‍ വഴി മരോട്ടിച്ചാലില്‍ കൂടി പാലപ്പിള്ളിയിലെത്തി കടന്നുപോകുന്ന റൂട്ട് ദേശീയപാത വഴക്കുംപാറയില്നിന്നും തിരിഞ്ഞു തോണിക്കല്‍ ഉറവുംപാടം, മേലേച്ചിറ, മൈലാടുംപാറ, പട്ടിലംകുഴി, കട്ടച്ചിറക്കുന്ന് വഴി വിലങ്ങന്നൂര്‍ വഴി വേണം എന്നത് ഒമ്പതു കിലോമീറ്റര്‍ ലാഭിക്കും എന്ന ഷാജി കോടങ്കണ്ടത്തിന്റെ നിര്‍ദേശം നാറ്റ് പാക്ക് അംഗീകരിച്ചതാണ്. ഇക്കാര്യത്തില്‍ നടപടി ഇല്ലാതായതോടെ ഷാജി കോടങ്കണ്ടത്ത് , പഞ്ചായത്തംഗം കെ.പി. എല്‍ദോസ്, സാലി തങ്കച്ചന് എന്നിവര്‍ കോടതിയെ സമീപിച്ചു.
പരാതി പരിഗണിച്ച കോടതി റൂട്ട് മാറ്റം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രസ്തുത കോടതി നിര്‍ദേശത്തില്‍ ചീഫ് സെക്രട്ടറി യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതു കോടതി അലക്ഷ്യമായി കണക്കാക്കണം എന്ന ഷാജി കോടങ്കണ്ടത്തിന്റെ പരാതിയില്‍ ചീഫ് സെക്രട്ടറിക്ക് ഇപ്പോള്‍ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.വി. ബിജി, അസിസ്റ്റന്റ് എന്‍ജിനീയര്‍ ബേസില്‍ ചെറിയാന് എന്നിവര്‍ റോഡ് കടന്നുപോകുന്ന സ്ഥലങ്ങള്‍ നേരില്‍ സന്ദര്‍ശിച്ച വിലയിരുത്തി.
പരാതിക്കാരനും പഞ്ചായത്തംഗം കെ.പി. എല്‍ദോസ്, മണ്ഡലം പ്രസിഡന്റ് ഷിബു പോള്‍, ഷാജി നെല്ലിക്കല്‍ എന്നിവരും നിര്‍ദിഷ്ട റോഡ് സന്ദര്‍ശിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications