കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് സെക്രട്ടറിക്ക് കോടതി അലക്ഷ്യത്തിന് നോട്ടീസ്

Google Oneindia Malayalam News

തൃശൂര്‍: നിര്‍ദിഷ്ട മലയോര ഹൈവേയുടെ റൂട്ട് മാറ്റാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി നടപ്പിലാക്കാത്ത ചീഫ് സെക്രട്ടറിക്ക് കോടതി അലക്ഷ്യത്തിന് നോട്ടീസ്. മലയോരപ്രദേശങ്ങളിലെ ഗതാഗതം വര്‍ധിപ്പിക്കാനും അതുവഴി വികസനം എത്തിക്കാനുംവേണ്ടി തയാറാക്കിയ പദ്ധതി പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി റോഡ് വഴി വിലങ്ങന്നൂരില്‍ എത്തി പുത്തൂര്‍ വഴി മരോട്ടിച്ചാലില്‍ കൂടി പാലപ്പിള്ളിയിലെത്തി കടന്നുപോകുന്ന റൂട്ട് ദേശീയപാത വഴക്കുംപാറയില്‍നിന്നും തിരിഞ്ഞു തോണിക്കല്‍ ഉറവുംപാടം, മേലേച്ചിറ, മൈലാടുംപാറ, പട്ടിലംകുഴി, കട്ടച്ചിറക്കുന്ന് വഴി വിലങ്ങന്നൂര്‍ വഴി വേണം എന്നത് ഒമ്പതു കിലോമീറ്റര്‍ ലാഭിക്കും എന്ന ഷാജി കോടങ്കണ്ടത്തിന്റെ നിര്‍ദേശം നാറ്റ് പാക്ക് അംഗീകരിച്ചതാണ്. ഇക്കാര്യത്തില്‍ നടപടി ഇല്ലാതായതോടെ ഷാജി കോടങ്കണ്ടത്ത് , പഞ്ചായത്തംഗം കെ.പി. എല്‍ദോസ്, സാലി തങ്കച്ചന്‍ എന്നിവര്‍ കോടതിയെ സമീപിച്ചു.

പരാതി പരിഗണിച്ച കോടതി റൂട്ട് മാറ്റം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രസ്തുത കോടതി നിര്‍ദേശത്തില്‍ ചീഫ് സെക്രട്ടറി യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതു കോടതി അലക്ഷ്യമായി കണക്കാക്കണം എന്ന ഷാജി കോടങ്കണ്ടത്തിന്റെ പരാതിയില്‍ ചീഫ് സെക്രട്ടറിക്ക് ഇപ്പോള്‍ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്.

case

ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.വി. ബിജി, അസിസ്റ്റന്റ് എന്‍ജിനീയര്‍ ബേസില്‍ ചെറിയാന്‍ എന്നിവര്‍ റോഡ് കടന്നുപോകുന്ന സ്ഥലങ്ങള്‍ നേരില്‍ സന്ദര്‍ശിച്ച വിലയിരുത്തി.
പരാതിക്കാരനും പഞ്ചായത്തംഗം കെ.പി. എല്‍ദോസ്, മണ്ഡലം പ്രസിഡന്റ് ഷിബു പോള്‍, ഷാജി നെല്ലിക്കല്‍ എന്നിവരും നിര്‍ദിഷ്ട റോഡ് സന്ദര്‍ശിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു.
English summary
contempt of court, notice to cheif secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X