കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലയുടെ ഭാഷ നിര്‍ണയിക്കേണ്ടത് പ്രമേയമാകണം; കൊച്ചി ബിനാലെയില്‍ മല്ലികാ സാരാഭായി...

അടുത്ത ബിനാലെയില്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മല്ലികാ സാരാഭായി പറഞ്ഞു.

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: കലയുടെ ഭാഷ നിര്‍ണയിക്കേണ്ടത് പ്രമേയമാകണമെന്നും, എന്നാല്‍ മാധ്യമം പ്രമേയം നിര്‍ണയിക്കുന്ന അവസ്ഥയുണ്ടാകരുതെന്നും പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായി. കൊച്ചി മുസരിസ് ബിനാലെ സന്ദര്‍ശിച്ച ശേഷമാണ് മല്ലികാ സരാഭായി ഇക്കാര്യം വ്യക്തമാക്കിയത്.

കലാകാരന് പറയാനുള്ളതെല്ലാം പറയുന്ന സൃഷ്ടികള്‍ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും, എന്നാല്‍ ചില കലാകാരന്മാര്‍ നേരത്തെ മാധ്യമം തെരഞ്ഞെടുത്ത ശേഷം പ്രമേയം കണ്ടെത്തുന്ന പ്രവണതയുണ്ട്. ഇതിനോട് യോജിക്കാനാവില്ലെന്നും മല്ലികാ സരാഭായി പറഞ്ഞു.

mallikasarabhai

വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലുമപ്പുറമാണ് കൊച്ചി മുസരിസ് ബിനാലെയിലെ കലാസൃഷ്ടികള്‍. രാജ്യത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ബിനാലെയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. നിരവധി കലാകാരന്മാര്‍ ബിനാലെയില്‍ പങ്കെടുക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും മല്ലിക പറഞ്ഞു.

ബിനാലെയിലെ ഏത് സൃഷ്ടിയാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് പറയാന്‍ പ്രയാസമാണെന്നും, ഇന്ന് ഇഷ്ടപ്പെടുന്ന കലാസൃഷ്ടി അടുത്ത ദിവസം പ്രിയപ്പെട്ടതാകണമെന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

mallika

അടുത്ത വര്‍ഷത്തെ ബിനാലെ കാണാന്‍ വരുമെന്നും, അതില്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മല്ലികാ സാരാഭായി പറഞ്ഞു. തൃശൂരിലെയും എറണാകുളത്തെയും നൃത്ത പരിപാടികളില്‍ പങ്കെടുക്കാനെത്തിയതിന്റെ ഇടവേളയിലാണ് മല്ലികാ സാരാഭായി ബിനാലെ വേദിയിലെത്തിയത്.

English summary
Mallika Sarabhai visited the ongoing third edition of the Kochi-Muziris Biennale on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X