ഒറിജിനലിനെ നാണിപ്പിക്കുന്ന വ്യാജൻ.. പോലീസിന് മുന്നിലും അരുൺ കള്ളനോട്ടടിച്ചു
കോട്ടയം: കള്ളനോട്ട് കേസില്‍ പിടിയിലായ പാല ഒലിക്കല്‍ അരുണ്‍ സെബാസ്റ്റ്യന്‍ പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കളഞ്ഞു. ഒറിജിനലിനെ വെല്ലുന്ന പുത്തന്‍ കള്ളനോട്ടുകളാണ് പോലീസിന് മുന്നില്‍ വെച്ച് അരുണ്‍ നിര്‍മ്മിച്ച് കാണിച്ച് കൊടുത്തത്. രണ്ടായിരം രൂപയുടെ കള്ളനോട്ടുകളുണ്ടാക്കി ബാങ്കിന്റെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ നിക്ഷേപിച്ച കേസിലാണ് അരുണ്‍ പോലീസിന്റെ പിടിയിലായത്. ഇത്തരത്തില്‍ ഒരു മാസത്തിനിടെ അരുണ്‍ സിപിഎമ്മില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകളാണെന്ന് പോലീസ് പറയുന്നു.
കൊച്ചി പനമ്പള്ളി നഗര്‍, പാലാ, തൊടുപുഴ എന്നിവിടങ്ങളിലെ സിഡിഎമ്മുകളില്‍ അരുണ്‍ കള്ളനോട്ട് നിക്ഷേപിച്ചിട്ടുണ്ട്. അതിന് ശേഷം പണം സ്വന്തം അക്കൗണ്ടില്‍ നിന്ന് ബ്ലേഡ് പലിശയ്ക്ക് പണം നല്‍കുന്നവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് പതിവ്. ബ്ലേഡുകാരില്‍ നിന്ന് കടം വാങ്ങിയ രണ്ട് കോടിയോളം രൂപ തിരിച്ചടക്കാനായിരുന്നു കള്ളനോട്ടടി.

അരുണ്‍ കള്ളനോട്ടടിക്കുന്നത് വലിയ ബുദ്ധിമുട്ട് സഹിച്ചൊന്നുമല്ല. സിംപിളാണ് പരിപാടി. പുതിയ രണ്ടായിരം നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുക്കുകയാണ് അരുണ്‍ ചെയ്യാറുള്ളത്. അണുവിട വ്യത്യാസം വരാതെ ഇരുവശത്തും നോട്ടുകള്‍ കോപ്പിയെടുക്കും. പോലീസിന് മുന്നില്‍ വെച്ച് ഇത്തരത്തില്‍ ആറ് കള്ളനോട്ടുകള്‍ അരുണ്‍ നിര്‍മ്മിച്ച് കാണിച്ചു. ഒറിജിനലിനെ വെല്ലുന്ന വ്യാജന്. സഹകരണബാങ്കില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസില്‍ അരുണിനൊപ്പം അമ്മ മറിയാമ്മയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications