കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറിജിനലിനെ നാണിപ്പിക്കുന്ന വ്യാജൻ.. പോലീസിന് മുന്നിലും അരുൺ കള്ളനോട്ടടിച്ചു

Google Oneindia Malayalam News

കോട്ടയം: കള്ളനോട്ട് കേസില്‍ പിടിയിലായ പാല ഒലിക്കല്‍ അരുണ്‍ സെബാസ്റ്റ്യന്‍ പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കളഞ്ഞു. ഒറിജിനലിനെ വെല്ലുന്ന പുത്തന്‍ കള്ളനോട്ടുകളാണ് പോലീസിന് മുന്നില്‍ വെച്ച് അരുണ്‍ നിര്‍മ്മിച്ച് കാണിച്ച് കൊടുത്തത്. രണ്ടായിരം രൂപയുടെ കള്ളനോട്ടുകളുണ്ടാക്കി ബാങ്കിന്റെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ നിക്ഷേപിച്ച കേസിലാണ് അരുണ്‍ പോലീസിന്റെ പിടിയിലായത്. ഇത്തരത്തില്‍ ഒരു മാസത്തിനിടെ അരുണ്‍ സിപിഎമ്മില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകളാണെന്ന് പോലീസ് പറയുന്നു.

കൊച്ചി പനമ്പള്ളി നഗര്‍, പാലാ, തൊടുപുഴ എന്നിവിടങ്ങളിലെ സിഡിഎമ്മുകളില്‍ അരുണ്‍ കള്ളനോട്ട് നിക്ഷേപിച്ചിട്ടുണ്ട്. അതിന് ശേഷം പണം സ്വന്തം അക്കൗണ്ടില്‍ നിന്ന് ബ്ലേഡ് പലിശയ്ക്ക് പണം നല്‍കുന്നവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് പതിവ്. ബ്ലേഡുകാരില്‍ നിന്ന് കടം വാങ്ങിയ രണ്ട് കോടിയോളം രൂപ തിരിച്ചടക്കാനായിരുന്നു കള്ളനോട്ടടി.

NOTE

അരുണ്‍ കള്ളനോട്ടടിക്കുന്നത് വലിയ ബുദ്ധിമുട്ട് സഹിച്ചൊന്നുമല്ല. സിംപിളാണ് പരിപാടി. പുതിയ രണ്ടായിരം നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുക്കുകയാണ് അരുണ്‍ ചെയ്യാറുള്ളത്. അണുവിട വ്യത്യാസം വരാതെ ഇരുവശത്തും നോട്ടുകള്‍ കോപ്പിയെടുക്കും. പോലീസിന് മുന്നില്‍ വെച്ച് ഇത്തരത്തില്‍ ആറ് കള്ളനോട്ടുകള്‍ അരുണ്‍ നിര്‍മ്മിച്ച് കാണിച്ചു. ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍. സഹകരണബാങ്കില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസില്‍ അരുണിനൊപ്പം അമ്മ മറിയാമ്മയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ

"മോള് ഭക്ഷണവും വിസർജ്ജ്യവും തമ്മിൽ തിരിച്ചറിഞ്ഞാൽ മതിയായിരുന്നു" ഉള്ളുലയ്ക്കുന്ന ഓട്ടിസം അനുഭവങ്ങൾ!

English summary
Kottayam fake note case follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X