സിപിഐയുടെ നിരന്തരമുള്ള 'ചൊറിച്ചിലിന്' പരിഹാരം വേണം: വിഷയം മുന്നണിയിലുന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് എം
കോട്ടയം: യു ഡി എഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ ഡി എഫില്‍ എത്തിക്കാനുള്ള ശ്രമവുമായി സി പി എം ഇറങ്ങിപ്പുറപ്പെട്ട നിമിഷം മുതല്‍ തന്നെ എതിർപ്പുമായി രംഗത്ത് പാർട്ടിയായിരുന്നു സി പി ഐ. എന്നാല്‍ സി പി എമ്മിന്റെ ശക്തമായ നിലപാടും പാർട്ടിയിലെ തന്നെ ഒരു വിഭാഗവും അനുകൂലവുമായി നിന്നതോടെ കേരള കോണ്‍ഗ്രസ് എല്‍ ഡി എഫില്‍ എത്തുകായിരുന്നു. എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞുമെല്ലാം കേരള കോണ്‍ഗ്രസിനെതിരായ വിമർശനം സി പി ഐ തുടർന്നു.അതില്‍ ഏറ്റവും ഒടുവിലത്തേതാണ് പാർട്ടിയുടെ കോട്ടയം ജില്ലാ സമ്മേളനവുമായി അനുബന്ധിച്ച് ഉണ്ടായ സംഭവ വികാസങ്ങള്‍.
പാലായിലെ തോല്‍വിക്ക് കാരണം ജോസിന്റെ സ്ഥാനാർത്ഥിത്വമാണെന്നും കേരള കോണ്‍ഗ്രസിനെ കൂടെ കൂട്ടിയതിന്റെ ഗുണം സംസ്ഥാനത്താകെ കിട്ടിയില്ല എന്നൊക്കെ പോകുന്ന സി പി ഐ വിമർശനം. മുന്നണിയിലെ പ്രധാന കക്ഷി തന്നെ നിരന്തരമായി തുടരുന്ന വിമർശനത്തിനെതിരെ കേരള കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയാണുള്ളത്. ഇത് അടുത്ത മുന്നണിയോഗത്തില്‍ കേരള കോണ്‍ഗ്രസ് ഉയർത്തിയേക്കും.

പാലായിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി പരാജയപ്പെട്ടത് ഇടതുമുന്നണിയുടെ കൂട്ടായ പ്രവർത്തനക്കുറവ് മൂലമാണെന്നായിരുന്നു സി പി ഐയുടെ വിലയിരുത്തല്‍. കേരള കോൺഗ്രസ് കോട്ടകളിൽ അവർ പിന്നിലായത് അവരുടെ വോട്ടിന്റെ ചോർച്ചയാണ് കാണിക്കുന്നത്. കടനാട് ഉള്‍പ്പടേയുള്ള മേഖലകള്‍ ഇതിന് ഉദാഹരണമാണ്. ജോസ് കെ.മാണിയുടെ സ്ഥാനാർഥിത്വം പൊതുവേ അംഗീകരിക്കപ്പെട്ടില്ലെന്നും സി പി ഐ കോട്ടയം നേതൃത്വം അവകാശപ്പെട്ടിരുന്നു.
ബേബി മോള്‍ ആറാടുകയല്ല, തകർത്താടുകയാണ്: അന്നാ ബെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

ഇതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസിനെ കൂടെ കൂട്ടിയത് കൊണ്ട് നേട്ടമുണ്ടായത് കോട്ടയം ജില്ലയില്‍ മാത്രമാണന്നും സി പി ഐ അവകാശപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റ് അനുവദിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പേരാമ്പ്ര സി പി ഐ എമ്മിന് വിട്ടുകൊടുത്ത് 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. ഇതില്‍ അഞ്ച് സീറ്റില്‍ വിജയിച്ചപ്പോള്‍ പാർട്ടിയുടെ പരമ്പരാഗത ശക്തി കേന്ദ്രമായ പാലായില്‍ ജോസ് കെ മാണി തന്നെ തോറ്റത് കേരള കോണ്‍ഗ്രസിനും എല്‍ഡിഎഫിനും കനത്ത തിരിച്ചടിയാവുകയും ചെയ്തു.

പാലായിലെ തോല്‍വി കേരള കോണ്‍ഗ്രസിന്റെ ജനസ്വാധീനത്തിന്റെ സൂചനയാണെന്നാണ് സി പി ഐ അവകാശപ്പെടുന്നത്. കോട്ടയത്ത് എം എല്‍ എമാർ കൂടുതല്‍ കേരള കോണ്‍ഗ്രസിനാണെങ്കിലും സംഘടനാ ബലത്തില്‍ ശക്തർ തങ്ങളാണ്. പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളില്‍ സി പി ഐ എം പ്രദേശിക നേതൃത്വം കേരള കോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സി പി ഐ പറയുന്നു.

അതേസമയം, സി പി ഐക്ക് നേതൃത്വം ഇടപെട്ട് പരസ്യമായി മറുപടി പറയേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. സി പി എം ഇതുവരെ പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല. കോട്ടയത്ത് മാത്രമല്ല ഇടുക്കിയില്‍ സീറ്റ് വർധിപ്പിക്കുന്നതിനും പത്തനംതിട്ടയില്‍ അഞ്ചെണ്ണം നിലനിർത്തുന്നതിനും തങ്ങളുടെ കടന്ന് വരവ് ഗുണകരമായിട്ടുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. മറ്റ് പല മണ്ഡലങ്ങളിലും ഇടത് വോട്ട് വർധിക്കാനും മുന്നണി പ്രവേശനം ഇടയാക്കി.

സി പി ഐ നിരന്തരം വിമർശനം തുടരുന്നത് അംഗീകരിക്കാനാവില്ല. ഇതിന് മുന്നണി നേതൃത്വം ഇടപെട്ട് പരിഹാരം കാണണം. കോട്ടയത്തെ മാത്രം വിഷയമല്ല. സംസ്ഥാന തലത്തില്‍ തന്നെ പരിഹാരം വേണ്ട ഒരു കാര്യമാണ് ഇത്. അതിനാല്‍ അടുത്ത മുന്നണി യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നുമാണ് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ നല്‍കുന്ന സൂചന.

അതേസമയം, മുന്നണി വിട്ടുപോയ പാർട്ടികളെ തിരികെ കൊണ്ടുവരണമെന്ന ചിന്തൻ ശിബരത്തിലെ കോൺഗ്രസ് പ്രമേയം സംബന്ധിച്ച് ജോസ് കെ മാണി പ്രതികരിക്കാത്ത സംഭവത്തില്‍ വിശദീകരണവുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ഹഫീസ് രംഗത്ത് എത്തി. സുധാകരൻ ഒന്നും മറുപടി പറയാൻ ജോസ് കെ മാണി സാർ തരം താഴ്ന്നു പോയിട്ടില്ല. അത്തരം ചീള് കേസിൽ പ്രതികരിക്കാൻ പാർട്ടി ചെയർമാൻ തയ്യാറല്ലെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്












Click it and Unblock the Notifications