ജമ്മു- കാശ്മീരിലെ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ: കേന്ദ്രസർക്കാർ പ്രതിരോധം ശക്തമാക്കണമെന്ന് ടിഎൻ പ്രതാപൻ
തിരുവനന്തപുരം; ജമ്മുകാശ്മീരിൽ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായ സംഭവത്തിന് പിന്നാലെ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി ടിഎൻ പ്രതാപൻ എംപി.
കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് എല്ലാം സ്വർഗ്ഗമാക്കും എന്ന് പറഞ്ഞ കേന്ദ്ര സർക്കാർ ഇപ്പോഴും ആ ജനതയുടെ അടിസ്ഥാന അവകാശങ്ങൾ പോലും ഹനിച്ചുകൊണ്ടിരിക്കുകയാണെന്ന് എംപി കുറ്റപ്പെടുത്തി.

സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഡ്രോൺ ആക്രമണങ്ങൾ തുടർക്കഥയാകുന്നു എന്നത് ഗൗരവമേറിയ വിഷയമാണ്. സിവിലയന്മാരുടെയും ധീര ജവാന്മാരുടെയും സുരക്ഷിതത്വവും സ്വസ്ഥതയും ഉറപ്പാക്കേണ്ടതുണ്ട്. ഭാരതത്തിന്റെ നിരീക്ഷണ സംവിധാങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്താൻ സർക്കാർ തയ്യാറാകണം. പത്താൻകോട്ട് മുതൽ പുൽവാമ വരെയുള്ള പാഠങ്ങളിൽ നിന്ന് ഈ സർക്കാർ എന്താണ് ഉൾക്കൊണ്ടത്? സൈനികരെ കുരുതികൊടുത്ത് ഭരണപരാജയങ്ങളിൽ നിന്ന് ഒളിച്ചോടാമെന്ന് ആരും ധരിക്കരുതെന്നും എംപി പറഞ്ഞു. ടിഎൻ പ്രതാപൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
ജമ്മു- കാശ്മീരിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണങ്ങൾ ഞെട്ടിക്കുന്നതാണ്. ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനും ഭാര്യയും കൊല്ലപ്പെട്ട സംഭവം അതീവ ദാരുണവും അപലപനീയവുമാണ്. സുരക്ഷാ ഉദ്യോഗസ്ഥരും, സിവിലിയന്മാരും കൊല്ലപ്പെടുന്ന സംഭവങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ സങ്കടകരമായ വിഷയമാണ്.
കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് എല്ലാം സ്വർഗ്ഗമാക്കും എന്ന് പറഞ്ഞ കേന്ദ്ര സർക്കാർ ഇപ്പോഴും ആ ജനതയുടെ അടിസ്ഥാന അവകാശങ്ങൾ പോലും ഹനിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് കാശ്മീരിനെ തള്ളിവിട്ട് ഭീകരവാദത്തിന് വഴിയൊരുക്കുന്ന നിലപാടാണോ കേന്ദ്ര സർക്കാരിന്റേത്?
ജമ്മു- കാശ്മീരിലെ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ: കേന്ദ്രസർക്കാർ പ്രതിരോധം ശക്തമാക്കണം. സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഡ്രോൺ ആക്രമണങ്ങൾ തുടർക്കഥയാകുന്നു എന്നത് ഗൗരവമേറിയ വിഷയമാണ്. സിവിലയന്മാരുടെയും ധീര ജവാന്മാരുടെയും സുരക്ഷിതത്വവും സ്വസ്ഥതയും ഉറപ്പാക്കേണ്ടതുണ്ട്.
ഭാരതത്തിന്റെ നിരീക്ഷണ സംവിധാങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്താൻ സർക്കാർ തയ്യാറാകണം. പത്താൻകോട്ട് മുതൽ പുൽവാമ വരെയുള്ള പാഠങ്ങളിൽ നിന്ന് ഈ സർക്കാർ എന്താണ് ഉൾക്കൊണ്ടത്? സൈനികരെ കുരുതികൊടുത്ത് ഭരണപരാജയങ്ങളിൽ നിന്ന് ഒളിച്ചോടാമെന്ന് ആരും ധരിക്കരുത്.












Click it and Unblock the Notifications