Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴ് ദിവസം ബാങ്ക് അവധി; വാസ്തവമെന്ത്?

29, 30, 31 തീയതികളിൽ ബാങ്കുകൾ പതിവുപോലെ തന്നെ പ്രവർത്തിക്കും

തിരുവനന്തപുരം: വരാനിരിക്കുന്നത് തുടർച്ചയായ ബാങ്ക് അവധിയാണെന്ന പ്രചരണത്തിൽ വിശദീകരണവുമായി ബാങ്കുകൾ. മാർച്ച് 27 മുതൽ മാർച്ച് 4 വരെ രണ്ട് ദിവസം മാത്രമേ ബാങ്ക് പ്രവർത്തി ദിവസമായുള്ളുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത് തള്ളുകയാണ് ബാങ്ക് അധികൃതർ. മാർച്ചിലെ അവസാന മൂന്ന് ദിവസങ്ങളിലും ബാങ്ക് പ്രവർത്തിക്കുമെന്നും ദുഃഖവെള്ളിയും ഞായറും ഒഴികെ ഏപ്രിലിലെ ആദ്യ ദിവസങ്ങളിലും ബാങ്ക് പ്രവർത്തിക്കും.

Bank

"27 നാലാം ശനിയും 28 ഞായറാഴ്ചയുമാണ്. 29 ന് ഹോളി അവധിയായതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല. സാമ്പത്തിക വർഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 31നും ഏപ്രിൽ ഒന്നിനും കസ്റ്റമർ സർവ്വീസ് ഉണ്ടായിരിക്കില്ല. ഏപ്രിൽ രണ്ടിന് ദു:ഖവെള്ളിയായതിനാൽ ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 4 ഞായറാഴ്ച അവധിയാണ്. ഫലത്തിൽ 9 ദിവസത്തിൽ ഏഴ് ദിവസവും ബാങ്ക് അവധി ആയിരിക്കും." എന്നായിരുന്നു മുന്നറിയിപ്പ് എന്ന നിലയിലുള്ള പ്രചരണം.

എന്നാൽ മാർച്ച് 27 നാലാം ശനിയാഴ്ചയായതിനാൽ പതിവുപോലെ ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും അവധിയാണ്. 29, 30, 31 തീയതികളിൽ ബാങ്കുകൾ പതിവുപോലെ തന്നെ പ്രവർത്തിക്കും. എല്ലാ ബാങ്കിങ് ഇടപാടുകളും ഈ ദിവസങ്ങളിൽ ചെയ്യാം. 29ന് ഹോളിയാണെങ്കിലും ആഘോഷമുള്ള സംസ്ഥാനങ്ങളിൽ മാത്രമായിരിക്കും അവധി. കേരളത്തിൽ ഇത് ബാധകമല്ല.

പ്രസിദ്ധിനുമുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്, ഇന്ത്യയുടെ വിജയ ചിത്രങ്ങൾ കാണാം

മാർച്ച് 31-ന് ഓൾ ഇന്ത്യാ ബാങ്കിങ് എംപ്ലോയീസ് അസോസിയേഷൻ(എ.ഐ.ബി.ഇ.എ.) ഫെഡറൽ ബാങ്കിൽ മാത്രം പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇത് ആ ബാങ്കിന്റെയും ദൈനംദിന പ്രവർത്തനത്തെ ബാധിക്കില്ല. മറ്റ് സംഘടനകൾ പണിമുടക്കിലില്ല. ബാങ്കുകളുടെ വാർഷിക കണക്കെടുപ്പിന്റെ അവധി ഏപ്രിൽ ഒന്നിന് മാത്രമാണ്. രണ്ടിന് ദുഃഖവെള്ളിയാഴ്ച അവധിയാണ്. ഏപ്രിൽ മൂന്ന് ശനിയാഴ്ച ബാങ്ക് പ്രവർത്തിക്കും.

അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    Election 2021: പേരാവൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ആര് ജയിക്കും? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+