Get Updates
Get notified of breaking news, exclusive insights, and must-see stories!

എൽഡിഎഫിന്റെ തുടർഭരണം കേരള ചരിത്രത്തിലെ സമുജ്ജ്വലമായ തുടക്കം;മുഖ്യമന്ത്രി

തിരുവനന്തപുരം; എൽഡിഎഫിന്റെ തുടർഭരണം കേരള ചരിത്രത്തിലെ സമുജ്ജ്വലമായ തുടക്കമെന്ന് മുഖ്യമന്ത്രി. രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാന്‍ ദീര്‍ഘദൃഷ്ടിയുള്ള ഇടപെടലുകളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം എല്ലാ പ്രതിസന്ധികളെയും നേരിട്ട് സര്‍ക്കാര്‍ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi

ജനത്തിന് താത്പര്യം അർത്ഥശൂന്യമായ വിവാദങ്ങളിൽ അല്ല,നാടിന്റെ വികസനത്തിലാണ്. അനാവശ്യ സംഘർഷങ്ങളല്ല ,സമാധാനപരമായ ജീവിതമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധമാകുന്നുവോ അവർക്കൊപ്പമാകും ജനങ്ങൾ എന്ന ഓർമ്മപ്പെടുത്തലാണ് ഈ തിരഞ്ഞെടുപ്പ് ഫലം. അതിനെ മറികടക്കാൻ ജാതി മത വർഗീയ വികരാങ്ങളെ കുത്തിപ്പൊക്കി തങ്ങളുടെ ഇംഗിതകങ്ങൾ നടപ്പാക്കാൻ നോക്കിയാൽ അതിനോടൊപ്പം നിൽക്കാൻ ജനം തയ്യാറാവില്ല.ജനങ്ങളുടെ പരിപൂർണ പിന്തുണയോടേയും പങ്കാളത്തോടെയുമാണ് ഓരോ പ്രതിസന്ധിയും സർക്കാർ മറികടന്നത്.

ജനങ്ങളോടൊപ്പമാണ് ജങ്ങൾക്ക് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുക. ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ട്. അതിന് ഉപകരിക്കുന്ന കർമ്മ പദ്ധതിയാണ് എൽഡിഎഫ് പുതിയ പ്രകടന പത്രികയിൽ വിഭാവനം ചെയ്തിരിക്കുന്നത്. അത് പൂർണമായും നടപ്പാക്കി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തിരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള വികസനത്തിന്റെ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പഴയ നേട്ടങ്ങളെ ഉറപ്പിച്ച് നിർത്താനുമാണ് കഴിഞ്ഞ അഞ്ച് വർഷം പരിശ്രമിച്ചത്. കാർഷിക-വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവയെല്ലാം പ്രധാന ലക്ഷ്യമായിരുന്നു. സമ്പദ് ഘടനയിലെ പരിമിത വിഭവങ്ങളെ ഉൽപ്പാദന ക്ഷമവും സാമൂഹിക പ്രാധാന്യമുള്ള പദ്ധതികൾക്കായി വിനിയോഗിക്കാനുള്ള ആസൂത്രണമാണ് സർക്കാർ നടപ്പാക്കിയത്.ഓരോ വർഷവും പൂർത്തിയാക്കിയ വാഗ്ദാനം പ്രോഗ്രസ് റിപ്പോർട്ടായി ജനത്തിന് മുന്നിൽ അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായി.

പൊതുമേഖലയെ നഷ്ടക്കണക്കിന്റെ ഇടവേളകളില്‍നിന്ന് മോചിപ്പിച്ച് ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.മുടങ്ങിക്കിടന്ന ഗെയ്ൽ പൈപ്പ് ലൈൻ, ദേശീയപാതാ, വൈദ്യുതി പ്രസരണ പദ്ധതികൾ യാഥാർത്ഥ്യമാക്കി.അതോടൊപ്പം വിജ്ഞാനസമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള കെ ഫോണ്‍ പോലുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു പോയി.

Recommended Video

cmsvideo
    ആദ്യ മന്ത്രിസഭാ യോഗത്തിൽ ഞെട്ടിക്കും തീരുമാനങ്ങളുമായി പിണറായി | Oneindia Malayalam

    ഓഖിയും നിപ്പയും നമ്മളെ ബുദ്ധിമുട്ടിച്ച ദുരന്തങ്ങളായിരുന്നു. ഏറ്റവും വിഷമം അനുഭവിക്കുന്നവരടക്കം ഒന്നുചേർന്നാണ് പ്രളയത്തെ അതിജീവിച്ചത്. പിന്നീടാണ് കൊവിഡ് വ്യാപനം ഉണ്ടായത്. അത് പരിഹരിക്കുന്നതിനുള്ള പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയാണ്.ലോക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ നടപടികള്‍ നാം സ്വീകരിക്കുമ്പോള്‍ സ്വാഭാവികമായും ജനജീവിതം താളംതെറ്റും.അവ മറികടക്കുന്നതിനുള്ള സാമ്പത്തികസഹായങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രാജ്യത്ത് ആദ്യമായി രൂപം നല്‍കാന്‍ നമുക്ക് കഴിഞ്ഞത് നേട്ടമായെന്നും പിണറായി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+