Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊവിഡിനൊപ്പം ഇത്തരം ദുരന്തങ്ങള്‍ തീരാ വേദന; പ്രതിരോധിക്കുക അല്ലാതെ വേറെ മാര്‍ഗ്ഗമില്ല'

തിരുവനന്തപുരം: കോവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് ഉണ്ടാവുന്ന ദുരന്തങ്ങള്‍ തീരാ വേദന ഉണ്ടാക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതിരോധിക്കുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗമില്ലെന്നും മന്ത്രി പറഞ്ഞു.

കൊവിഡിനൊപ്പം സംസ്ഥാനത്ത് കാലവര്‍ഷം ഉണ്ടാക്കിയ കെടുതികള്‍ കൂടി സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ ഇക്കാര്യം പറഞ്ഞത്. രണ്ട് ദുരന്തങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നതെന്നും ാജമലയിലെ മണ്ണിടിച്ചലില്‍ റെസ്‌ക്യൂ പ്രവര്‍ത്തനങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതും പരിമിതിയുള്ളതും ആയിരുന്നെങ്കിലും കരിപ്പൂരിലേത് മരണം കുറച്ചു കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് ഏറെ ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍;

kk shailaja

Recommended Video

cmsvideo
    CM Pinarayi Vijayan and HM KK Shailaja appreciates locals who were involved in Karipur rescue

    'ഇന്നലെ രണ്ട് ദുരന്തങ്ങളാണ് നമുക്ക് നേരിടേണ്ടിവന്നത്. മൂന്നാര്‍ രാജമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായ വിമാന അപകടവും. രാജമലയിലെ മണ്ണിടിച്ചലില്‍ റെസ്‌ക്യൂ പ്രവര്‍ത്തനങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതും പരിമിതിയുള്ളതും ആയിരുന്നെങ്കിലും കരിപ്പൂരിലേത് മരണം കുറച്ചു കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് ഏറെ ആശ്വാസകരമാണ്.

    രാജമലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ രാവിലെതന്നെ അയച്ചിരുന്നു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചു. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കി.

    കരിപ്പൂരിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ആശുപത്രി, ഫറൂഖ് ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ സംഭവ സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ നേതൃത്വം നല്‍കി. കോഴിക്കോട് മലപ്പുറം ജില്ലകളിലെ 108 ആംബുലന്‍സുകള്‍ സംഭവ സ്ഥലത്ത് എത്തയത് രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടി.

    കോവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് ഇത്തരം ദുരന്തങ്ങള്‍ തീരാ വേദന ഉണ്ടാകുന്നു. പ്രതിരോധിക്കുക അല്ലാതെ നമുക്ക് വേറെ മാര്‍ഗ്ഗമില്ല. രാജമലയിലും കരിപ്പൂരിലും മരണപ്പെട്ട സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍.' കെ കെ ശൈലജ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+