Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ-സ്വിഫ്റ്റിലെ കരാര്‍ നിയമനം: സ്വകാര്യ മേഖലയുമായി എന്ത് വ്യത്യാസം, വിമര്‍ശിച്ച് എല്‍ജെഡി നേതാവ്

കോഴിക്കോട്: കെ-സ്വിഫ്റ്റിലെ കരാർ നിയമനം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ സർക്കാറിനെതിരെ വിമർശനവുമായി എല്‍ജെഡി ജനറല്‍ സെക്രട്ടറി സലീം മടവൂർ. റൂട്ടുകളിൽ കരാർ തൊഴിലാളികളെ വെച്ച് സർവീസ് നടത്തുകയാണെങ്കിൽ സ്വകാര്യ സർവീസുകളും കെ എസ് ആർ ടി സിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് മനസ്സിലാകുന്നില്ലെന്നാണ് അദ്ദേഹം വിമർശിക്കുന്നത്.

പെൻഷൻ ബാധ്യതയാണ് സ്ഥാപനത്തിൻ്റെ നട്ടെല്ലൊടിക്കുന്ന പ്രശ്നമെന്നും പെൻഷൻ സംസ്ഥാന സർക്കാർ ഏറ്റെടുത്താലേ ഈ പ്രശ്നം പരിഹരിക്കാനാകൂവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സലീം മടവൂരിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കെ.എസ്.ആർ.ടി.സിക്ക് വേണ്ടത് സമഗ്ര പാക്കേജാണ്.

ഉൾനാടുകളിൽ പൗരന് സുരക്ഷിതമായ യാത്രാ സൗകര്യം ഉറപ്പുവരുത്തേണ്ടത് സർക്കാരിൻ്റെ ചുമതലയാണ്. അത് കെ.എസ്.ആർ.ടി.സി മാത്രമാണ് നിർവഹിക്കുന്നത്. രണ്ടാമത് കേരളത്തിൽ ഡ്രൈവിങ്, കണ്ടക്ടർ ലൈസൻസുകളുള്ള തൊഴിൽ രഹിതരായ യുവാക്കളുടെ പ്രതീക്ഷയാണ് കെ.എസ്.ആർ.ടി.സി. ഇപ്പോൾ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ചിലരെങ്കിലും പണ്ട് സമരത്തിൻ്റെ പേരിൽ ബസ്സുകൾക്ക് അള്ള് വെച്ചവരും കാറ്റഴിച്ചു വിട്ടവരും യാത്രക്കാരോട് ധിക്കാരം കാണിച്ചവരുമാണെന്ന വസ്തുതയും മറക്കുന്നില്ല. പക്ഷേ ബഹുഭൂരിപക്ഷം അങ്ങനെയല്ലല്ലോ.

swift

നാല് വർഷമായി സ്ഥാപനത്തിൽ പി.എസ്.സി നിയമനങ്ങളേ നടന്നിട്ടില്ല. അപേക്ഷയും വിളിച്ചിട്ടില്ല. ലാഭകരമായ ദീർഘദൂര സർവീസുകൾ നടത്താൻ രൂപീകരിച്ച കെഎസ്.ആർ.ടി.സി സിഫ്റ്റിൽ നിയമനങ്ങളത്രയും കരാറടിസ്ഥാനത്തിലാണ്. സിഫ്റ്റ് സർവീസുകൾ നിലവിൽ വന്നതോടെ കെ.എസ്.ആർ.ടി.സിയിലെ തൊഴിലൊഴിവുകൾ സ്വാഭാവികമായും നികത്തപ്പെട്ടിരിക്കുന്നു. ലാഭകരമായ റൂട്ടുകളിൽ കരാർ തൊഴിലാളികളെ വെച്ച് സർവീസ് നടത്തുകയാണെങ്കിൽ സ്വകാര്യ സർവീസുകളും കെ.എസ്.ആർ.ടി.സിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് മനസ്സിലാകുന്നില്ല.

പെൻഷൻ ബാധ്യതയാണ് സ്ഥാപനത്തിൻ്റെ നട്ടെല്ലൊടിക്കുന്ന ഒരു പ്രശ്നം. പെൻഷൻ സംസ്ഥാന സർക്കാർ ഏറ്റെടുത്താലേ ഈ പ്രശ്നം പരിഹരിക്കാനാകൂ. കെ.എസ്.ആർ.ടി.സിക്ക് ഇന്ധനക്കമ്പനികൾ ഡീസൽ നൽകുന്നത് ഉയർന്ന വിലക്കാണ്. തീരുമാനം വന്നതിന് ശേഷവും ഉയർന്ന വില കൊടുത്താണ് കെ.എസ്.ആർ.ടി.സി ഡീസൽ വാങ്ങുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ കോർപറേഷൻ സ്വകാര്യ പമ്പുകളിൽ നിന്നും ഇന്ധനം നിറക്കാൻ തീരുമാനമെടുത്തിരുന്നെങ്കിൽ അത്രയും പണം ലാഭിക്കാമായിരുന്നു. നിർഭാഗ്യവശാൽ അതും സംഭവിച്ചില്ല. മാത്രമല്ല സംസ്ഥാനത്തെ കെ.എസ്.ഇ.ബിയടക്കമുള്ള സ്ഥാപനങ്ങളോട് സംസ്ഥാന സർക്കാർ കേവലം 4 ശതമാനം ഇന്ധന നികുതി ഈടാക്കുമ്പോൾ കെ.എസ്.ആർ.ടി.സിയോട് 24 ശതമാനമാണ് ഈടാക്കുന്നത്. ഇതിലും അനുഭാവപൂർണമായ സമീപനമാണ് വേണ്ടത്.

Recommended Video

cmsvideo
    ആനയും ആനവണ്ടിയും നേര്‍ക്കുനേര്‍, മാസ്സായി ഡ്രൈവര്‍ | Oneindia Malayalam

    കൂടുതൽ ബസ്സുകൾ ലഭിക്കുന്ന മുറക്ക് ലാഭകരമായ അവശേഷിക്കുന്ന സർവീസുകൾ കൂടെ സിഫ്റ്റിലേക്ക് മാറ്റിയേക്കാം. ചെറിയതും നഷ്ടത്തിലോടുന്നതും കുഗ്രാമങ്ങളിലേക്ക് സർവീസ് നടത്തുന്നതുമായ ബസ്സുകളും ആത്മവിശ്വാസം നഷ്ടപ്പെട്ട കുറേ തൊഴിലാളികളുമായി കെ.എസ്.ആർ.ടി.സി അകാല ചരമം പ്രാപിക്കലാവും ഫലം. മറ്റൊരു കാര്യം സിഫ്റ്റ് ബസ്സുകളുടെ തുടർച്ചയായ അപകടങ്ങളാണ്. അതിന് താൽക്കാലിക ഡ്രൈവർമാരെ സസ്പെൻഡ് ചെയ്തത് വിരോധാഭാസമാണ്.

    മുൻപരിചയമില്ലാത്തവരെ വേണ്ടത്ര പരിശീലനമില്ലാതെ നിയമിച്ചവരും ഇവരുടെ ഡ്രൈവിങ് കഴിവ് പരിശോധിച്ചവരും ഇരുട്ടത്താണ്. ഇവർക്കെതിരെയും നടപടി വേണ്ടേ?പി.എസ്.സി വഴി നിയമനം നടത്തി ലാഭനഷ്ടക്കണക്കുകൾ നോക്കാതെ സർവീസ് നടത്തുന്ന സംവിധാനത്തിനേ പൊതു ഖജനാവിൽ നിന്നും സഹായം നൽകാവൂ. വിഷുവും ഈസ്റ്ററും റംസാനും വന്നിട്ടും ശമ്പളം കിട്ടാതെ ജോലി ചെയ്യുന്ന തൊഴിലാളികളോട് അനുഭാവം പ്രകടിപ്പിക്കുന്നു. സർക്കാർ അടിയന്തിരമായി ഒരു ധവളപത്രം പുറത്തിറക്കി സുസ്ഥിര പാക്കേജ് പ്രഖ്യാപിച്ച് ഈ സ്ഥാപനത്തെ യാത്രക്കാരുടെയും തൊഴിലില്ലാത്ത ചെറുപ്പക്കാരുടെയും പ്രതീക്ഷയായി നിലനിറുത്തണം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+