പണംതട്ടിപ്പ്: സോണിയ ഗാന്ധിക്കെതിരെ കേസ് കൊടുത്ത ആ മലയാളി കോണ്ട്രാക്ടര് ആര്?
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ മലയാളി കോണ്ട്രാക്ടര് പോലീസിനെ സമീപിച്ചു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ കെട്ടിടം നിര്‍മിച്ച കോണ്‍ട്രാക്ടറാണ് പരാതിക്കാരന്. സോണിയാ ഗാന്ധിക്ക് പുറമേ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളായ രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡണ്ട് വി എം സുധീരന് എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്.
തിരുവനന്തപുരത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ കെട്ടിടം നിര്‍മിച്ചതിന്റെ പ്രതിഫലത്തുക നല്‍കിയിട്ടില്ല എന്നാണ് പരാതി. 2005 ഒക്ടോബറില്‍ സോണിയാ ഗാന്ധി വന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്. തുക കിട്ടാത്തതിന് കോണ്ട്രാക്ടര് പാര്‍ട്ടിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ, മുഴുവന്‍ തുകയും നല്കി കേസൊതുക്കാന്‍ സോണിയാ ഗാന്ധി കേരള നേതാക്കളോട് ആവശ്യപ്പെട്ടിരുന്നത്രെ.

എന്നാല്‍ തങ്ങള്‍ക്ക് ഒരു തുകയും കിട്ടിയിട്ടില്ല എന്നാണ് പ്രതിനിധി ഹെദര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ മാനേജിങ് പാര്‍ട്ണറായ രാജീവ് പറയുന്നത്. ഇതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കേണ്ടി വന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം കൊണ്ടാണ് ബില്‍ പാസാക്കാതിരുന്നത് എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ചെയര്‍മാനും മുന്‍ കെ പി സി സി അധ്യക്ഷനുമായ രമേശ് ചെന്നിത്തലയാണ് പണം പാസാക്കേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ പാര്‍ട്ടിയുടെ കയ്യില്‍ പണമില്ലെന്നാണത്രെ ഇപ്പോഴത്തെ കെ പി സി സി പ്രസിഡണ്ടിന്റെ നിലപാട്. മാത്രമല്ല, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ നിലനില്പിനെ പറ്റിയും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ന്യൂസ് 18നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications