കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യമിട്ടത് കോണ്‍ട്രാക്ടറുടെ മകനെ; ഗള്‍ഫിലേക്ക് പോയതറിയാതെ തട്ടിക്കൊണ്ടുപോയത് ഉപ്പയെ

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ചെര്‍ക്കള സ്വദേശിയായ ഗോവയിലെ കോണ്‍ട്രാക്ടര്‍ സി.എച്ച് അബ്ദുല്ലയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കേസില്‍ പ്രതികളായ പൊവ്വല്‍ നെല്ലിക്കാട്ടെ സഹീര്‍ അന്‍ചു എന്ന അനസ്(23), പൊവ്വലിലെ ദില്‍ഷാന്‍ പി.എ എന്ന ദില്‍ഷു(22) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

കോണ്‍ട്രാക്ടറെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച സിംകാര്‍ഡും ഇവരില്‍ നിന്ന് കണ്ടെടുത്തതായാണ് വിവരം. കോണ്‍ട്രാക്ടറുടെ മകന്‍ മുഹമ്മദ് ഷബീബിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു സംഘം ലക്ഷ്യം വെച്ചത്. എന്നാല്‍ ഒരാഴ്ച മുമ്പ് മുഹമ്മദ് ഷബീബ് ഗള്‍ഫിലേക്ക് പോയ സംഭവം അക്രമികള്‍ അറിഞ്ഞില്ല. രണ്ട് വര്‍ഷമായി മുഹമ്മദ് ഷബീബും ഉപ്പ സി.എച്ച് അബ്ദുല്ലയും ഗോവയില്‍ ഒന്നിച്ച് കരാര്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു. ഗള്‍ഫിലേക്ക് പോയ ശേഷം മകന്റെ കാര്‍ ഉപയോഗിക്കുന്നത് അബ്ദുല്ലയാണ്. മകനാണെന്ന് കരുതിയാണ് കാറില്‍ നിന്ന് ഇറങ്ങിയ ഉടനെ ഉപ്പയെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചത്. നവംബര്‍ 27ന് രാത്രി 7 മണിക്കായിരുന്നു തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.

kidnap

മകനെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നാണ് കരുതുന്നത്. ആളു മാറിയതോടെ സംഘത്തിന്റെ പദ്ധതി നടന്നില്ല. കയ്യെല്ലു പൊട്ടി മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്ലയെ 30ന് പകല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അതുവരെ അക്രമികളാരെന്ന് വ്യക്തമല്ലായിരുന്നു. 30ന് രാത്രി 9.30ന് ഭീഷണി ഫോണ്‍ വന്നു. ഒരാള്‍ താങ്കളുടെ മകനെ വകവരുത്താന്‍ ക്വട്ടേഷന്‍ തന്നിട്ടുണ്ടെന്നും എന്തു ചെയ്യണമെന്നും അന്വേഷിച്ചു കൊണ്ടായിരുന്നു ഫോണ്‍വിളി വന്നത്. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണെന്നും നാളെ തിരിച്ച് വിളിക്കാമെന്നും അബ്ദുല്ല പറഞ്ഞു. പിറ്റേന്ന് രാവിലെ പത്ത് മണിക്ക് വീണ്ടും ഫോണ്‍ കോള്‍ വന്നു. സെല്‍വിന്‍ എന്നയാള്‍ മകനെ തട്ടിക്കൊണ്ടുപോകാന്‍ 20 ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. മകനും കേരളത്തില്‍ നിന്ന് വന്ന ചില സുഹൃത്തുക്കളും ഗോവയില്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും അതിനാണ് ക്വട്ടേഷന്‍ തന്നതെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. തങ്ങള്‍ക്ക് പണമാണ് വേണ്ടതെന്നും അതിനാല്‍ പത്ത് ലക്ഷം രൂപ തന്നാല്‍ ക്വട്ടേഷന്‍ ഒഴിവാക്കി സെല്‍വിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്നായിരുന്നു ഫോണില്‍ പറഞ്ഞത്. തന്റെ കയ്യില്‍ കാശില്ലെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉച്ചക്ക് 3 മണിക്ക് വീണ്ടും വിളിക്കുമെന്നും അതിനിടയില്‍ ഓള്‍ഡ് ഗോവയില്‍ പണം എത്തിക്കണമെന്നും ഫോണ്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. കരാര്‍ ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമെന്നും പണം എങ്ങനെയെങ്കിലും ഉണ്ടാക്കിയില്ലെങ്കില്‍ മകനെ തട്ടിക്കൊണ്ടുപോകുമെന്നും വീണ്ടും ഭീഷണിപ്പെടുത്തി. മകന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ സെല്‍വിന്‍ തങ്ങള്‍ക്ക് അയച്ച് തന്നിട്ടുണ്ടെന്നും വിളിച്ചയാള്‍ പറഞ്ഞിരുന്നു.

താമരശേരി ചുരത്തിലെ ചരക്കുലോറി നിയന്ത്രണം; കുറ്റ്യാടി ചുരത്തില്‍ അപകടസാധ്യത
ഫോണ്‍ നമ്പര്‍ അബ്ദുല്ല പൊലീസിന് നല്‍കി. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ വിളിച്ചയാളെ രണ്ട് ദിവസത്തിനകം പൊലീസ് കണ്ടെത്തി. അതോടെ സെല്‍വിന്‍ എന്നയാള്‍ ഇല്ലെന്നും അനസാണ് സംഘത്തിന്റെ തലവനെന്നും പൊലീസ് തിരിച്ചറിഞ്ഞു. രണ്ട് പേരെ മാത്രമെ ഇതിനകം അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അഞ്ചുപേരെ പിടിച്ചെങ്കിലും ഇവരെ പിന്നീട് വിട്ടു.

തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ബാക്കി രണ്ടുപേരെ ഉടന്‍ പിടിക്കാനാകുമെന്നാണ് കരുതുന്നത്. തട്ടിക്കൊണ്ടുപോകാന്‍ പ്രതികളെത്തിയ വാഗണര്‍ കാറും പൊലീസ് അന്വേഷിച്ച് വരുന്നു.

English summary
Contractor was kidnapped instead of his son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X