കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയുടെ പ്രചാരണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷത്തോടടുക്കുന്നു; പണം കിട്ടിയില്ലെന്ന് കരാറുകാര്‍

Google Oneindia Malayalam News

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്തിയ വകയില്‍ കിട്ടേണ്ട തുക ഇതുവരെ ലഭിച്ചില്ലെന്ന് കരാറുകാര്‍. പരസ്യകമ്പനികള്‍ക്കും കരാറുകാര്‍ക്കും പ്രിന്റിങ് സ്ഥാപനങ്ങള്‍ക്കുമാണ് പണം കിട്ടിയില്ല എന്ന ആക്ഷേപമുള്ളത്. സുരേഷ് ഗോപിയെ വിവരം അറിയിച്ചിരുന്നുവത്രെ. ബിജെപി ജില്ലാ നേതാക്കളുമായും ബന്ധപ്പെട്ടിരുന്നു. ഇപ്പോള്‍ സംസ്ഥാന നേതാക്കളെ അറിയിച്ചിരിക്കുകയാണ് കരാറുകാര്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

തൃശൂരിലെ പ്രതീക്ഷ

തൃശൂരിലെ പ്രതീക്ഷ

സുരേഷ് ഗോപി മല്‍സരിച്ച തൃശൂരില്‍ ബിജെപി വലിയ പ്രതീക്ഷയിലായിരുന്നു. അതുകൊണ്ടുതന്നെ മണ്ഡലത്തില്‍ കേന്ദ്ര നേതൃത്വം നേരിട്ടാണ് പണം ചെലവഴിച്ചിരുന്നത്. ചെലവ് കാര്യങ്ങള്‍ പരിശോധിക്കാന്‍ ആര്‍എസ്എസും ബിജെപിയും പ്രത്യേകം പ്രതിനിധികളെ നിയോഗിച്ചിരുന്നു. എല്ലാ ഇടപാടുകളും തീര്‍ത്തുവെന്ന് ബിജെപി നേതൃത്വം അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍ 30 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് കരാറുകാര്‍ പറയുന്നു.

എല്ലാ കണക്കുകളും തീര്‍ത്തു

എല്ലാ കണക്കുകളും തീര്‍ത്തു

എല്ലാവരുടെയും കണക്കുകള്‍ തീര്‍ത്താണ് സുരേഷ് ഗോപി മണ്ഡലം വിട്ടുപോയതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെ കടം വന്നു എന്നാണ് ഉയരുന്ന ചോദ്യം. മുമ്പും തൃശൂരില്‍ ബിജെപി പരിപാടികള്‍ക്കായി പണം ചെലവഴിച്ച വിഷയത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

തരംഗമുണ്ടാക്കി നടന്‍

തരംഗമുണ്ടാക്കി നടന്‍

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് തൃശൂര്‍. വന്‍ തരംഗമുണ്ടാക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന നേതാക്കളും പ്രചാരണത്തിന് എത്തി. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനാണ് മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. മൂന്നാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപി.

ഗ്രാമം ദത്തെടുത്തു

ഗ്രാമം ദത്തെടുത്തു

തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ പ്രചാരണ കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. താരം തോറ്റതോടെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ വന്നതും ഈ വാചകം ഉപയോഗിച്ചായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം തൃശൂരിലെ ഒരു ഗ്രാമം സുരേഷ് ഗോപി ദത്തെടുത്തു എന്ന വാര്‍ത്തകളും വന്നു. ഈ ഗ്രാമത്തില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുമെന്നും സാധ്യമായാല്‍ കൂടുതല്‍ ഗ്രാമങ്ങള്‍ ദത്തെടുക്കുമെന്നും നടന്‍ പറഞ്ഞിരുന്നു.

യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍

ഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസുംഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസും

English summary
Contractors alleged Money did not get for Suresh Gopi Campaign in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X