Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ചാണ്ടി കുടുങ്ങി? ലേക്ക് പാലസിലെ 5 കെട്ടിടങ്ങൾ അനധികൃതം, 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷന് ശുപാർശ

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസിലെ അഞ്ച് കെട്ടിടങ്ങൾ അനധികൃതമെന്ന് നഗരസഭ എഞ്ചിനീയറുടെ റിപ്പോർട്ട്. എന്നാൽ ഇതിൽ നിന്നും തികച്ചും വൈരുദ്ധ്യമായ റിപ്പോർട്ടാണ് നഗരസഭ സെക്രട്ടറി നൽകിയിരിക്കുന്നത്. നിർമ്മാണങ്ങളെല്ലാം നിയമവിധേയമെന്ന് ചൂണ്ടികാട്ടിയാണ് നഗരസഭ സെക്രട്ടറി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരു റിപ്പോര്‍ട്ടുകളും നഗരസഭാ കൗണ്‍സില്‍ യോഗത്തിന് മുമ്പാകെ സമര്‍പ്പിച്ചു.

ലേക് പാലസ് സംബന്ധിച്ച ഫയലുകള്‍ നഷ്ടമായതിന് നഗരസഭയിലെ സൂപ്രണ്ട് അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ആലപ്പുഴ നഗരസഭ കൗണ്‍സിലില്‍ ശുപാര്‍ശ ചെയ്തു. ഗതാഗതമന്ത്രിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാകളക്ടറെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

കൗൺസിലിൽ ചർച്ച

കൗൺസിലിൽ ചർച്ച

നഗരസഭാ സെക്രട്ടറിയുടേയും എഞ്ചിനീയറുടേയും അന്വേഷണ റിപ്പോര്‍ട്ടിലെ വൈരുധ്യം കൗണ്‍സിലില്‍ ചര്‍ച്ചയായി.

ഉദ്യോഗസ്ഥർക്ക് ശുപാർശ

ഉദ്യോഗസ്ഥർക്ക് ശുപാർശ

ലേക് പാലസ് സംബന്ധിച്ച ഫയലുകള്‍ നഷ്ടമായതിന് നഗരസഭയിലെ സൂപ്രണ്ട് അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ആലപ്പുഴ നഗരസഭ കൗണ്‍സിലില്‍ ശുപാര്‍ശ.

മുഖ്യമന്ത്രി വിളിപ്പിച്ചു

മുഖ്യമന്ത്രി വിളിപ്പിച്ചു

റവന്യുമന്ത്രിക്ക് കയ്യേറ്റം സംബന്ധിച്ച് ജില്ലാ കളക്ടര്‍ ടിവി അനുപമ ഐഎഎസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ തോമസ് ചാണ്ടി അടിയന്തരമായി തിരുവനന്തപുരത്തെത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്.

മാർത്താണ്ഡം കായൽ കയ്യേറ്റം

മാർത്താണ്ഡം കായൽ കയ്യേറ്റം

കളക്ടർ തയ്യാറാക്കിയ റിപ്പോർട്ടിൽ മന്ത്രിയുടെ മാർത്താണ്ഡം കായൽ കയ്യേറ്റത്തെ കുറിച്ച് പരാമർശമുണ്ടെന്നാണ് റിപ്പോർട്ട്.

അന്വേഷണം പ്രഖ്യാപിച്ചു

അന്വേഷണം പ്രഖ്യാപിച്ചു

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടിക്കെതിരേ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മാത്തൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമി കൈയേറിയെന്ന പരാതിയിലാണ് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

ദേവസ്വത്തിന്റെ ഭൂമി കൈയേറി

ദേവസ്വത്തിന്റെ ഭൂമി കൈയേറി

തോമസ് ചാണ്ടിയും കുടുംബവും ദേവസ്വത്തിന്റെ ഭൂമി കൈയേറിയെന്നാണ് ആരോപണം. ലാന്‍ഡ് ബോര്‍ഡ് ഡയറക്ടര്‍ സി ലതയ്ക്കാണ് തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്. രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+