ദിലീപ് വീണ്ടും ഒറ്റപ്പെടുന്നു, താരപദവിയൊക്കെ പോകും; ഇനി എല്ലാം പോലീസ് തീരുമാനിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഉത്രാടത്തിനും തിരുവോണത്തിനും സിനിമയിലുള്ളവര്‍ സന്ദര്‍ശിച്ചത് ഏറെ വിവാദമായിരിക്കുകയാണ്. ആക്രമണത്തിന് ഇരയായ നടിയെ സന്ദര്‍ശിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതെ വേട്ടക്കാരന്‍ എന്ന് സംശയിക്കുന്ന ഒരാളെ കാണാന്‍ താരളടക്കമുള്ളവര്‍ എത്തിയത് വന്‍ വിവാദമായിരുന്നു.
ഇതിനു പിന്നാലെ ദിലീപിനെ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് പോലീസ്. കുടുംബാംഗങ്ങള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും മാത്രമേ ഇനി ദിലീപിനെ സന്ദര്‍ശിക്കാന്‍ കഴിയുകയുളളൂ. താരങ്ങളടക്കമുള്ള സിനിമ മേഖലയിലെ പ്രമുഖര്‍ ദിലീപിനെ സന്ദര്‍ശിച്ചത് ജയില്‍ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്.

കര്‍ശന നിയന്ത്രണം
ദിലീപിനെ താരങ്ങള്‍ കൂട്ടത്തോടെ സന്ദര്‍ശിച്ചതിനു പിന്നാലെ കര്‍ശനനിയന്ത്രണം തന്നെ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഉത്രാടത്തിനും തിരുവോണത്തിനുമാണ് സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെട്ടത്.

കുടുംബാഗങ്ങള്‍
കുടുംബാംഗങ്ങള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും മാത്രമെ ഇനി ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളു. സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദന ഉണ്ടായതോടെയാണ് ജയില്‍ അധികൃതര്‍ ഇത്തരത്തിലൊരു നടപടി കൈക്കൊണ്ടിരിക്കുന്നത്.

വന്‍ താരനിര
ഉത്രാടത്തിനും തിരുവോണത്തിനും വന്‍താരനിര തന്നെ ആലുവ സബ്ജയിലില്‍ ദിലീപിനെ കാണാന്‍ ഉണ്ടായിരുന്നു. നടന്മാരായ ജയറാം, ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, വിജയ രാഘവന്‍, ഹരിശ്രീ അശഓകന്‍, സുധീര്‍, സുരേഷ് കൃഷ്ണ, ബിജോയ് ചന്ദ്രന്‍, സംവിധായകരായ നാദിര്‍ഷ, രഞ്ജിത്, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, എം രഞ്ജിത്, തിരക്കഥകൃത്ത്് ബെന്നി പി നായരമ്പലം, ഏലൂര്‍ ജോര്‍ജ് എന്നിവരാണ് ദിലീപിനെ സന്ദര്‍ശിച്ചത്.

പോലീസിന് തല വേദന
ദിലീപിനെ സന്ദര്‍ശിക്കാനെത്തിയവരുടെ തിരക്ക് വര്‍ധിച്ചത് പോലീസിന് തന്നെ തലവേദനയായിരിക്കുകയാണ്. ജയിലില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണം ഉണ്ട്. എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ആരോപണം.

ഗണേഷിന്റെ പരാമര്‍ശം
അതേസമയം എംഎല്‍എയും താരങ്ങളുടെ കൂട്ടായ്മയായ അമ്മയിലെ ബോര്‍ഡ്്അംഗവുമായ ഗണേഷ് ജയിലിലെത്തി ഒന്നര മണിക്കൂറോളം സന്ദര്‍ശിച്ചത് വിവാദമായിരിക്കുകയാണ്. സന്ദര്‍ശനത്തിനു ശേഷം ഗണേഷ് നടത്തിയ പരാമര്‍ശം കേസ് അട്ടിമറിക്കാനാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോണം.

ദിലീപിന് തിരിച്ചടി
അതേസമയം താരങ്ങളുടെ കൂട്ട സന്ദര്‍ശനം ദിലീപിന് തിരിച്ചടിയാകുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. കേസിലെ പ്രധാന സാക്ഷികള്‍ സിനിമ മേഖലയിലുള്ളവര്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ സിനിമ മേഖലയിലുള്ളവര്‍ കൂട്ടത്തോടെ സന്ദര്‍ശിച്ചത് കേസ് അട്ടിമറിക്കപ്പെടുമെന്നാണ് ആരോപണം. ഇത് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ആയുധമാക്കുകയും ചെയ്യും.

കാവ്യയുടെ സന്ദര്‍ശനം
ദിലീപിന്റെ ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും നേരത്തെ ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. നാദിര്‍ഷയ്ക്കപ്പമായിരുന്നു സന്ദര്‍ശനം. ദിലീപ് അറസ്റ്റിലായതിനു ശേഷം ആദ്യമായിട്ടാണ് കാവ്യയും മകളും ജയിലിലെത്തിയത്. അതേസമയം കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന കാവ്യയും നാദിര്‍ഷയും ദിലീപിനെ സന്ദര്‍ശിച്ചതും ദിലീപിന് തിരിച്ചടിയാകുമെന്നാണ് സംശയം.












Click it and Unblock the Notifications