കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകർച്ച വ്യാധി നിയന്ത്രണം-ഗൃഹ സന്ദർശന സർവ്വേയ്ക്ക് തുടക്കമായി

  • By Desk
Google Oneindia Malayalam News

വടകര: പകർച്ച വ്യാധികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ ജാഗ്രത ഗൃഹ സന്ദർശന സർവ്വേയ്ക്ക് ഏറാമല ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.പഞ്ചായത്ത് പരിധിയിലെ 9136 വീടുകളിൽ പ്രത്യേക പരിശീലനം ലഭിച്ച 176 ആരോഗ്യ സേനാ വളണ്ടിയർമാരാണ് ഒരു ദിവസം കൊണ്ട് സർവ്വേ പൂർത്തിയാക്കിയത്.പകർച്ച വ്യാധികൾ ഉണ്ടാകാൻ സാഹചര്യം സൃഷ്ട്ടിക്കുന്ന വീടുകൾക്കും,സ്ഥാപനങ്ങൾക്കും പൊതുജനാരോഗ്യ നിയമ പ്രകാരം പിഴ ഈടാക്കുമെന്ന നോട്ടീസും ഇതോടൊപ്പം നൽകി.

ഏറാമല പഞ്ചായത്ത് പരിധിയിലെ പകർച്ച വ്യാധികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓർക്കാട്ടേരി കമ്മ്യൂണിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നടന്ന സർവ്വേ കുറ്റിയാടി എം.എൽ.എ പാറക്കൽ അബ്ദുള്ളയുടെ വീട്ടിൽ നിന്നും വിവര ശേഖരണം നടത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.ഭാസ്കരൻ ഉൽഘാടനം ചെയ്തു.

Gallery

സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ.സന്തോഷ്‌കുമാർ,പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ക്രസന്റ് അബ്ദുള്ള,ഹെൽത്ത് സൂപ്പർ വൈസർ എം.ജെ. ഉലഹന്നാൻ,എൽ.എച്ച്.എസ്.ശ്രീകുമാരി,എച്ച്.ഐ.വി.കെ.പ്രേമൻ,ജെ.എച്ച്.ഐ.മാരായ ബിജു പാലേരി,സുനിൽ കുമാർ,മിനിമോൾ,ഹെപ്‌സിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പണച്ചെലവില്ലാതെ ഉത്തമ പങ്കാളിയെ കണ്ടെത്താം: മന്ത്രവാദി ബാബ ആവശ്യപ്പെട്ടത് നഗ്നചിത്രങ്ങള്‍!പണച്ചെലവില്ലാതെ ഉത്തമ പങ്കാളിയെ കണ്ടെത്താം: മന്ത്രവാദി ബാബ ആവശ്യപ്പെട്ടത് നഗ്നചിത്രങ്ങള്‍!

English summary
control of Epidemics; Survey started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X