കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ടിഎന്‍ പ്രതാപന്‍ സുപ്രീംകോടതിയിൽ; 'ബില്ലുകള്‍ ഭരണഘടനാ വിരുദ്ധം'

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷത്തിന്റേയും കര്‍ഷകരുടേയും എതിര്‍പ്പ് മറികടന്ന് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ സുപ്രീംകോടതിയെ സമീപിച്ചു. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്താകമാനം വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബില്ലില്‍ ഒപ്പിട്ട് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് എംപി സുപ്രീംകോടതിയെ സമീപിച്ചത്.

TN

ബില്ലുകള്‍ കര്‍ഷകരുടെ മൗലീകാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. ബില്ലിനെതിരെ കേരളവും സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് സംസ്ഥാനം നിയമോപദേശം തേടിയിരുന്നു. കൃഷി ഭരണഘടനയുടെ കണ്‍കറണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ തന്നെ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ ബില്ല് പാസാക്കിയത് ശരിയായ നടപടിയല്ലെന്നായിരുന്നു അഡീഷണല്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്നും നിയമോപദേശം.

ബില്ലിനെതിരെ രാജ്യത്താകമാനം കര്‍ഷക പ്രക്ഷോഭം ശക്തമാവുകയാണ്. കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കര്‍ണാടകയില്‍ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Recommended Video

cmsvideo
സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം

ഫാര്‍മേഴ്‌സ് പൊഡ്യൂസ് ട്രേഡ് ആന്റ് കൊമേ്‌സ്(പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്‍ 2020, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് എഷൂറന്‍സ് ആന്റ് ഫാം സര്‍വ്വീസ് ബില്‍ 2020, എസെന്‍ഷ്യല്‍ കൊമോഡിറ്റീസ് (അമെന്‍മെന്റ്) ബില്‍ 2020 എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയത്.

 മുല്ലപ്പളളിക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം, അഞ്ച് കോൺഗ്രസ് എംപിമാർ സോണിയാ ഗാന്ധിക്ക് മുന്നിൽ മുല്ലപ്പളളിക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം, അഞ്ച് കോൺഗ്രസ് എംപിമാർ സോണിയാ ഗാന്ധിക്ക് മുന്നിൽ

'പണമില്ല, എസ്പിബിയുടെ മൃതദേഹം വിട്ട് കൊടുത്തില്ല,ഉപരാഷ്ട്രപതി ഇടപെട്ടു', വ്യാജപ്രചരണത്തിനെതിരെ മകൻ'പണമില്ല, എസ്പിബിയുടെ മൃതദേഹം വിട്ട് കൊടുത്തില്ല,ഉപരാഷ്ട്രപതി ഇടപെട്ടു', വ്യാജപ്രചരണത്തിനെതിരെ മകൻ

English summary
Controversial agricultural bill 2020: Congress TN Prathapan to move Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X