കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം കടുത്തു; 'മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ലെന്ന' ബോർഡ് നീക്കം ചെയ്തില്ല

Google Oneindia Malayalam News

കണ്ണൂർ; കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക് പ്രവേശനം വിലക്കി സ്ഥാപിച്ച ബോർഡ് ഇനിയും നീക്കം ചെയ്തില്ല. ബോർഡ് സ്ഥാപിച്ചത് വലിയ ചർച്ചയാവുകയും പല കോണുകളിൽ നിന്നും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. സിപിഎം ശക്തി കേന്ദ്രമായ പ്രദേശത്താണ് ഇത്തരത്തിലുള്ള ഒരു ബോർഡ് പ്രത്യക്ഷപ്പെട്ടതെന്നതിനാൽ പാർട്ടി അണികൾ ഉൾപ്പെടെ വ്യാപകമായി പ്രതിഷേധിച്ചിരുന്നു.

cover 4

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

മല്ലിയോട്ട് പാലോട്ട് കാവിൽ നടന്നു വരുന്ന വിഷുവിളക്ക് കൊടിയേറ്റ മഹോത്സത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഏപ്രില്‍ 14 മുതല്‍ ഒരാഴ്ചയാണ് കാവിൽ ഉത്സവം നടക്കുന്നത്. അതേസമയം ഇതാദ്യമായല്ല ഇത്തരത്തിൽ ബോർഡ് പതിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായതെന്നും പ്രാദേശവാസികൾ പറഞ്ഞതായി സമയം ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

ഒരു പതിറ്റാണ്ട് മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് മുസ്‍ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉത്സവത്തിന് വിലക്ക് ഏർപ്പെടുത്തിയതെന്നുമാണ് റിപ്പോർട്ട്. ഇതിനെതിരെ നേരത്തേയും പരാതി ഉയർന്നിരുവെങ്കിലും ബോർഡ് പരസ്യമായി പതിച്ചതോടെയാണത്രേ വിവാദം ആയത്.

'ക്ഷേത്രങ്ങളെ മതവിദ്വേഷത്തിന്റെ ആയുധപ്പുരകളാക്കാൻ ശ്രമിക്കുന്നവർക്ക് ചരിത്രം മാപ്പു നൽകില്ല''ക്ഷേത്രങ്ങളെ മതവിദ്വേഷത്തിന്റെ ആയുധപ്പുരകളാക്കാൻ ശ്രമിക്കുന്നവർക്ക് ചരിത്രം മാപ്പു നൽകില്ല'

സുകുമാരൻ നായരുടെ നിലപാടിനൊപ്പം നായർ സമുദായം ഇല്ലെന്ന് വോട്ടെണ്ണുമ്പോൾ വ്യക്തമാകും: സിപിഎംസുകുമാരൻ നായരുടെ നിലപാടിനൊപ്പം നായർ സമുദായം ഇല്ലെന്ന് വോട്ടെണ്ണുമ്പോൾ വ്യക്തമാകും: സിപിഎം

സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ തുടരും; ജാഗ്രത നിർദേശംസംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ തുടരും; ജാഗ്രത നിർദേശം

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
മുസ്ലീങ്ങൾക്കെതിരെ കട്ടക്കലിപ്പിൽ പി സി ജോർജ് | Oneindia Malayalam

English summary
Controversial Board in Malliyot Kavu not Removed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X